കണ്ണൂർ; യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് മുൻ കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്തു. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ ഔദോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വരുന്ന ചൊവ്വാഴ്ച പത്തനംതിട്ട എ.ഡി.എം. ആയി ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.
യാത്രയയപ്പ് പരിപാടിയില്‍ ഉദ്ഘാടകനായി കലക്ടര്‍ അരുണ്‍ കെ വിജയനെയാണ് ക്ഷണിച്ചിരുന്നതെങ്കിലും ചടങ്ങിനിടെ മനഃപൂർവ്വം പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ കയറി വരുകയും പൊതുമധ്യത്തിൽ വച്ച് രൂക്ഷമായ വാക്കുകൾ ഉപയോഗിച്ച് നവീന്‍ ബാബുവിനെ അവർ കടന്നാക്രമിക്കുകയും ചെയ്യുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു പറഞ്ഞിട്ടും പെട്രോൾ പമ്പിന് എൻ ഓ സി നൽകിയില്ല എന്ന കാര്യമാണ് ദിവ്യയെ പ്രകോപിപ്പിച്ചത്. “ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കാന്‍ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരന്‍ എന്‍.ഒ.സി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താന്‍ എ.ഡി. എമ്മിനോട് ഫോണില്‍ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താന്‍ ഇടപെട്ടത്. എന്നാല്‍ ഈക്കാര്യത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.”
ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാന്‍ താല്‍പര്യമില്ലാത്തതു കാരണം താന്‍ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്, തന്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അനൗചിത്വം നിറഞ്ഞ നടപടി നേരത്തെ തന്നെ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എഡിഎമ്മിന്റെ ആത്മഹത്യയോടെ ദിവ്യയ്‌ക്കെതിരെ പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്നേക്കാം എന്നാണ് കരുതുന്നത് . ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോകുന്ന സിപിഎമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
Discussion about this post