കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ സി.ബി.ഐ താല്‍ക്കാലികമായി പിന്‍വലിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തിലാണ് നടപടി.
ഇക്കാര്യം സി.ബി.ഐ തലശ്ശേരി സെഷന്‍സ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ആവശ്യം രേഖാമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യമാണെന്ന് കാണിച്ചാണ് സിബിഐ ഹര്‍ജി സമര്‍പ്പിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദ്‌രോഗ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് പി ജയരാജന്‍.
Discussion about this post