ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി. കനയ്യയയ്ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേ സമയം കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡല്‍ഹി പോലീസ് കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടി കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഡല്‍ഹി പോലീസിന്റെ അമിതാവേശം കൊണ്ടാവും കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.
Discussion about this post