പത്തനംതിട്ട: കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പരാതി നൽകി ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവിന്റെ സഹോദരൻ. ദിവ്യക്കെതിരെ കേസ് എടുക്കാൻ പ്രഥമ ദൃഷ്ട്യാ വകുപ്പുകൾ ഉണ്ടെന്നും ഹൈക്കോടതി അഭിഭാഷകൻ ആയ പ്രവീൺ ബാബു പറഞ്ഞു. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്ത് വന്നു . സർക്കാർ ജീവനക്കാരൻ കച്ചവട സ്ഥാപനം തുടങ്ങുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനം ആണ് . അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Discussion about this post