ന്യൂഡൽഹി: യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) വാർഷിക ഉച്ചകോടിയിൽ സംസാരിക്കവെ ഇന്ത്യയെയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെയും പ്രശംസിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ചെയർമാൻ ജോൺ ചേമ്പേഴ്‌സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ ഇന്ത്യൻ ഭരണകൂടം അഞ്ച് വർഷത്തേക്കല്ല, അടുത്ത ഇരുപത്തഞ്ചു വർഷത്തേക്കുള്ള വളർച്ചയ്ക്ക് കളമൊരുക്കിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ജിഡിപിയുടെ കാര്യത്തിൽ ചൈനയേക്കാൾ വളരെ വലുതായി മാറുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
“ഇന്ത്യയുടെ കാര്യമെടുത്താൽ , എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ പറയാം , എൻ്റെ അഭിപ്രായത്തിൽ, ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ജിഡിപിയിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ ചൈനയുടെ ഇരട്ടി ആയിട്ടുണ്ടാകും.
ഇന്ത്യയുടെ ഭാവി സാമ്പത്തിക വളർച്ചയ്ക്ക് കളമൊരുക്കിയ ഭരണനേതൃത്വത്തെ പുകഴ്ത്തിയ ചേംബേഴ്‌സ് , കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യ ഭരണ സംവിധാനത്തിൽ നടത്തുന്ന മാറ്റങ്ങളെയും അഭിനന്ദിച്ചു.
“അടുത്ത 25 വർഷത്തേക്ക് ഇന്ത്യ കളമൊരുക്കുകയാണ് എന്നാണ് ഞാൻ കരുതുന്നത് ,” . ഗവൺമെൻ്റിൻ്റെ ഡിജിറ്റൽ ഇന്ത്യ സംരംഭം കേവലം ഒരു ദർശനമല്ലെന്നും സാങ്കേതികവിദ്യയും AI യും പ്രയോജനപ്പെടുത്തുന്നതിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വിപണി എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ ധാരണയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു
10 മുതൽ 12 വർഷം മുമ്പ്, ഇന്ത്യയിൽ വളരെ കുറച്ച് സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2015 മുതൽ 2022 വരെയുള്ള കാലയളവിൽ, സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 15 മടങ്ങാണ് വർദ്ധിച്ചത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള അടിത്തറയല്ല മറിച്ച് അടുത്ത 25 വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ മോദി സർക്കാർ നടത്തിയതാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ചേംബേഴ്‌സ് വ്യക്തമാക്കി
Discussion about this post