മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) ചേർന്ന് മുംബൈ കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ്. ബി ജെ പി യുടെ ഉൾപ്പെടുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ സി പി. എൻ സി പി നേതാവ് ശരദ് പവാറിന്റെ മരുമകനാണ് അജിത് പവാർ.
ചൊവ്വാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെയും സംസ്ഥാന എൻസിപി അധ്യക്ഷൻ സുനിൽ തത്കരെയുടെയും സാന്നിധ്യത്തിലാണ് ഷ്രോഫ് അജിത് പവാറിൻ്റെ എൻസിപിയിൽ ചേർന്നത്
“മുംബൈ കോൺഗ്രസ് സെക്രട്ടറി അൽഹാസ് ജാവേദ് ആർ ഷ്രോഫ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഞാൻ അദ്ദേഹത്തെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. പാർട്ടിയുടെ ആശയങ്ങൾ പിന്തുടർന്ന് അദ്ദേഹം പൊതുസേവനത്തിന് ഗണ്യമായ സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്” എക്‌സിലെ ഒരു പോസ്റ്റിൽ അജിത് പവാർ പറഞ്ഞു..
Discussion about this post