Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

48 മണിക്കൂറിനിടെ 12 ബോംബ് ഭീഷണികൾ; അടിയന്തര യോഗം ചേർന്നു; പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചതായി സൂചന

by Brave India Desk
Oct 16, 2024, 05:19 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ കഴിഞ്ഞ 48 മണിക്കൂറിനിടെ വന്നത് 12 ബോംബ് ഭീഷണികൾ. വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വരുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വ്യോമയാന മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണികൾക്ക് പിന്നിലുള്ളവരെ കുറിച്ച് സുപ്രധാനമായ തുമ്പുകൾ ലഭിച്ചതായി ഏവിയേഷൻ അധികൃതർ അറിയിച്ചു. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എക്‌സ് അക്കൗണ്ടുകളിലൂടെ ഉൾപ്പെടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും നേരെ ഭീഷണിസന്ദേശം വന്നിരുന്നു.

Stories you may like

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഇന്നലെ രാത്രിയും ഇൻഡിഗോ വിമാനത്തിന് നേരെ ഭീഷണി സന്ദേശമെത്തിയിരുന്നു. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണിയെത്തിയത്. ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 200 ഓളം യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

മുംബൈയിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തുന്നത്. അഞ്ജാതരുടെ എക്‌സ് അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തയത്. തുടർന്ന് മുംബൈ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസികൾ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ എട്ട് മണിയോടെ ഡൽഹിയിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു.

Tags: air indiaindigoflight
Share1TweetSendShare

Latest stories from this section

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

Discussion about this post

Latest News

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology