എറണാകുളം : ബാലയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്റെ മുൻ ഭാര്യ. പരാതിനൽകാൻ തീരുമാനിച്ചത് തനിക്കെതിരെ ഭീഷണിയുമായി വന്നത് കൊണ്ടാണ് എന്ന് മുൻ ഭാര്യ പറഞ്ഞു.
തന്നെയും മകളെയും ജീവിക്കാൻ അനുവദിക്കണം. ഇപ്പോൾ തന്നെ കുറെ യധികം എന്നെയും മകളെയും ഉപദ്രവിച്ചു. അപമാനിച്ചു, തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു, എന്റെ കുടുംബത്തെയും ഉപദ്രവിച്ചു . ഇനിയെങ്കിലും വെറുതെ വിടണം എന്ന് മുൻ ഭാര്യ പറഞ്ഞു.
എനിക്ക് സ്വത്ത് വേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് നടന് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. മുൻ ഭാര്യയയെക്കുറിച്ചും മകളെ കുറിച്ചും സാമൂഹിക മാദ്ധ്യമങ്ങളിൽ പരാമർശങ്ങൾ നടത്താൻ പാടില്ല., അവരെ ബന്ധപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
മുൻ ഭാര്യയും ബാലയും തമ്മിലുള്ള തർക്കം ഇതിനിടെ രൂക്ഷമായിരുന്നു. രണ്ട് പേരും വീഡിയോകളിലൂടെയാണ് പ്രതികരിച്ചിരുന്നത്. മകളെ കാണാൻ അനുവദിക്കുന്നില്ല, അച്ഛൻ എന്ന നിലയിൽ ഒരു അവകാശവും തനിക്ക് നൽകുന്നില്ല എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ബാല ഉന്നയിച്ചിരുന്നത്. ഇതിനെതിരെ മകൾ തന്നെ രംഗത്ത് വന്നിരുന്നു. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും അച്ഛൻ പറയുന്നത് എല്ലാം കള്ളമാണ് എന്നുമാണ് കുട്ടി വ്യക്തമാക്കിയിരുന്നത്.
Discussion about this post