ഇസ്ലാമാബാദ്: ഇന്ത്യയെ കുറിച്ച് സംസാരിക്കരുതെന്ന വിലക്ക് തങ്ങൾക്കുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി പാകിസ്താൻ ഏഷ്യാകപ്പ് ടീമിന്റെ ക്യാപ്റ്റൻ മുഹമ്മദ് ഹാരിസ്. ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒക്ടോബർ 19 ന് ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കാനിരിക്കെയാണ് പാകിസ്താൻ ക്യാപ്റ്റന്റെ ഈ വെളിപ്പെടുത്തൽ. സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ഈ പരാമർശം വ്യക്തമാകുന്നത്.
ആപ്കോ ഏക് ബാത് ബത്തൗ. പെഹ്ലി ദഫ ഹോഗാ കെ ഇസ്സ് ഡ്രസ്സിംഗ് റൂം മേ ഭാരത് പർ ബാത് കർണേ പേ പബന്ദി ഹേ (ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം; ഡ്രസ്സിംഗ് റൂമിൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദമില്ലാത്തത് ഇതാദ്യമാണ്),’ എന്ന് ഹാരിസ് പറയുന്നത് വൈറലായ വീഡിയോയിൽ കേൾക്കാം.
നിങ്ങൾ ഇന്ത്യയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല, മറ്റ് ടീമുകളെക്കുറിച്ചും ഞങ്ങൾ ചിന്തിക്കണം. ഞാൻ സീനിയർ പാകിസ്താൻ ടീമിൽ ഉണ്ടായിരുന്നു, കഴിഞ്ഞ ലോകകപ്പും കളിച്ചിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്നത് മാസനികമായി വളരെയധികം സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന് മുഹമ്മദ് ഹാരിസ് പറയുന്നു.
Discussion about this post