ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്. എന്നാൽ മരണാന്തരം എന്താണ് നമുക്ക് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാമതങ്ങളിലും മരണപ്പെട്ടാൽ മനുഷ്യൻ അവന്റെ കർമ്മഫലത്തിന് അനുസരിച്ച് നരകത്തിലേക്കോ സ്വർഗത്തിലേക്കോ പോകും എന്നാണ് പറയുന്നത്. സുഗലോലുപതയുടെ ലോകമാണ് സ്വർഗം. എന്നാൻ നരകമാകട്ടെ കഷ്ടതയുടെ ലോകവും എന്നാണ് പുരാണങ്ങളും മറ്റും പറയുന്നത്. ഇതൊക്കെ സത്യമാണോ മിഥ്യയാണോ എന്ന് ചോദിച്ചാൽ അവിടെയൊന്നും പോയവർ തിരിച്ചുവന്ന് അനുഭവം പറയാത്തതിനാൽ വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം അവിശ്വസിക്കേണ്ടവർക്ക് അവിശ്വസിക്കാം.
11 മിനിറ്റ് നേരത്തേക്ക് ക്ലിനിക്കിലി മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട സ്ത്രീ ഇപ്പോഴിതാ സ്വർഗവും നരകവും താൻ കണ്ടുമടങ്ങിയെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. യുഎസിനെ കൻസാസിലെ വിചിറ്റയിലെ 68 കാരിയായ ഷാർലറ്റ് ഹോംസ് എന്ന സ്ത്രീയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. 2019 ലാണ് സംഭവം, വീട്ടീലെ ഒരു പതിവ് മെഡിക്കൽ പരിശോധനയ്ക്കിടെ രക്തസമ്മർദ്ദം പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അവിടെ അവരുടെ നില പെട്ടെന്ന് വഷളായി. ചികിത്സയ്ക്കിടെ അവൾക്ക് ബോധം നഷ്ടപ്പെട്ടു, ക്ലിനിക്കലി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഈ സമയത്ത്, സ്വർഗത്തിലൂടെ തന്നെ കൊണ്ടുപോകുന്ന ഒരു യാത്ര അനുഭവിച്ചതായി സ്ത്രീ അവകാശപ്പെടുന്നു അവിടെ അവൾ മാലാഖമാരെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടിയത്രേ. ഒടുവിൽ നരകത്തിന്റെ ഭയാനകമായ ഒരു കാഴ്ചയും കണ്ടുവത്രേ.
എനിക്ക് മരങ്ങൾ കാണാമായിരുന്നു, എനിക്ക് പുല്ലും മനോഹരമായ അനേകം പൂക്കളും കാണാൻ കഴിഞ്ഞു. അവിടെ സംഗീതമുണ്ടായിരുന്നു.സ്വർഗ്ഗത്തിൽ’, അമ്മയും അച്ഛനും സഹോദരിയും ഉൾപ്പെടെ മരിച്ചുപോയ പ്രിയപ്പെട്ടവർ തന്നെ അഭിവാദ്യം ചെയ്തതായി ഷാർലറ്റ് പറയുന്നു. അവളുടെ അഭിപ്രായത്തിൽ, അവർ 30-കളിൽ ഉള്ളതുപോലെ അവർ ആരോഗ്യകരവും ഊർജ്ജസ്വലരുമായി കാണപ്പെട്ടു. ‘അവർക്ക് പ്രായമായതായി തോന്നിയില്ല, അവർക്ക് അസുഖം തോന്നിയില്ല … അവർ അത്ഭുതകരമായി കാണപ്പെട്ടുവെന്ന് ഷാർലറ്റ് കൂട്ടിച്ചേർത്തു.
ദൈവമാണെന്ന് തോന്നിപ്പിക്കുന്ന ഒരു അസാധാരണ വെളിച്ചം കണ്ടതായും സ്ത്രീപറയുന്നു. ഒപ്പം അഞ്ചര മാസം ഗർഭിണിയായിരിക്കുമ്പോൾ നഷ്ടപ്പെട്ട മകനും ഉണ്ടായിരുന്നു. ദൈവമേ, അതെങ്ങനെ സാധ്യമാകും? അവർ സ്വർഗ്ഗത്തിൽ വളരുന്നു എന്നു അവർ പറയുന്നു. തുടർന്ന് തനിക്ക് നരകത്തിന്റെ അറ്റം ആരോ കാണിച്ചുനൽകിയതായും ഷാർലറ്റ് പറഞ്ഞു. ‘ഞാൻ താഴേക്ക് നോക്കി, മണം … അത് അഴുകിയ മാംസം പോലെ മണക്കുന്നു, പിന്നെ നിലവിളികൾ,’ അവൾ പറഞ്ഞു.ഇതിന് പിന്നാലെ വലിയവേദന അനുഭവപ്പെട്ടു. പിന്നീട് ഉണരുമ്പോൾ ആശുപത്രി കിടക്കിയിൽ ആയിരുന്നുവെന്നും അവർ പറയുന്നു. 12 മിനിറ്റ് നേരത്തേക്ക് ഷാർലെറ്റ് മരണപ്പെട്ടുവെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം 2023 ൽ ഷേർലറ്റ് ശരിക്കും മരിക്കുകയുണ്ടായി.
Discussion about this post