മുഖസൗന്ദര്യത്തിന് ബ്യൂട്ടിപാർലറുകളിൽ പോയി പൈസയും സമയവുമെല്ലാം കളയുന്ന ആളുകളാണ് നമ്മളിൽ പലരും. സമയം, പോവുന്നതിനൊപ്പം പോക്കറ്റ് കാലിയാവുമെന്നല്ലാതെ, ബ്യൂട്ടിപാർലറുകളിൽ പോവുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഇല്ലെന്നതാണ് സത്യാവസ്ഥ. എന്നാൽ, വീട്ടിലെ വസ്തുക്കൾ കൊണ്ട് തന്നെ നമുക്ക് ആരെയും തോൽപ്പിക്കുന്ന ചർമ കാന്തി നേടാൻ കഴിയുമെന്ന് പലർക്കും അറിയില്ല. ഇനി ഇവയെ കുറിച്ച് അറിഞ്ഞാൽ തന്നെ, ഇതൊക്കെ ചെയ്യാനും ആളുകൾക്ക് മടിയാണ്.
എന്നാൽ, മടിയൊന്ന് മാറ്റി വച്ച് അൽപ്പം കാപ്പിപ്പൊടിയെടുക്കാൻ നിങ്ങൾ തയ്യാറായാൽ, നിങ്ങളുടെ മുഖത്ത് അത്ഭുതകരമായ മാറ്റമുണ്ടാകും. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ കാപ്പിപ്പൊടി കറുത്ത പാടുകളും ചുളിവുകളും അകറ്റാൻ സഹായിക്കും. മുഖം തിളങ്ങാനും കാപ്പിപ്പൊടി അടിപൊളിയാണ്. കാപ്പിപ്പൊടി ഉപയോഗിച്ച് കിടിലൻ ഒരു ഫെയ്‌സ്പാക്ക് നിങ്ങൾക്ക്് ഉണ്ടാക്കാം.. എങ്ങനെയാണെന്നല്ലേ.. നിസാരം മാത്രം..
കാപ്പിപ്പൊടിയിൽ അൽപ്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് ഇട്ടാൽ മതി. ഇരുപത് മിനിനഫറ്റ് കഴിഞ്ഞ് ഇത് കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് മുഖത്ത് ഇട്ടാൽ മതി. മുഖം പട്ടു പോല മിന്നും. ഇനി തേനില്ലെങ്കിൽ ഒട്ടും വിഷമിക്കേണ്ട.. തേനിന് പകരം അൽപ്പം വെള്ളം ചേർത്താലും മതി. കണ്ണിനടിയിലെ കറുപ്പ് മാറ്റാനും ഈ പാക്ക് സഹായിക്കും. ചുണ്ടിലെ കറുപ്പ് അകറ്റാനും കാപ്പിപ്പൊടി ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്താൽ മതി.
Discussion about this post