വാഷിംഗ്ടൺ: ഗുർപത്വന്ത് പന്നൂൻ വധ കേസിൽ ഇന്ത്യൻ അധികൃതർ കാണിക്കുന്ന സഹകരണത്തിൽ അമേരിക്കയ്ക്ക് പൂർണ്ണ തൃപ്തിയെന്ന് വ്യക്തമാക്കി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ തൻ്റെ ദൈനംദിന വാർത്താ സമ്മേളനത്തിലാണ് ഇതിന്റെ വിശദാംശങ്ങൾ പങ്കിട്ടത്.
“ബുധനാഴ്ച ഇന്ത്യ അന്വേഷണ സമിതിയിലെ ഉദ്യോഗസ്ഥരുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു “യോഗം” നടത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സഹകരണത്തിൽ ഞങ്ങൾ സംതൃപ്തരാണ്. അത് ഒരു തുടർച്ചയായ പ്രക്രിയയാണ് . അവരുടെ സഹകരണത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു, ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ അവർക്ക് കൈമാറുമ്പോൾ അവർ തിരിച്ചും ഞങ്ങൾക്ക് വിവരങ്ങൾ നൽകുന്നു. ഇത് വളരെ അഭിനന്ദനാർഹമാണ് മാത്യു മില്ലർ പറഞ്ഞു.
അമേരിക്കൻ പൗരത്വമുള്ള സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്ന ഇന്ത്യാ അന്വേഷണ സമിതിയുടെ സന്ദർശനത്തെക്കുറിച്ചുള്ള മറുപടിയായാണ് മില്ലറുടെ പരാമർശം.
Discussion about this post