മഹാരാഷ്ട്ര: വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഐപിഎസ് ഉദ്യോഗസ്ഥയായ ഭാഗ്യശ്രീ നവ്‌തേക്കിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു. 1200 കോടി രൂപയുടെ അഴിമതി അന്വേഷണത്തിൽ വ്യാജരേഖ ചമച്ചതും തെറ്റായ രേഖകൾ ഉണ്ടാക്കിയെന്നുമാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി, 466, 474, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് നവ്‌ടേക്കിനെതിരെ കേസെടുത്തിരിക്കുന്നത്.
2020 മുതൽ 2022 വരെ ജൽഗാവ് ആസ്ഥാനമായുള്ള ഭായിചന്ദ് ഹിരാചന്ദ് റെയ്‌സോണി ക്രെഡിറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട 1,200 കോടി രൂപയുടെ അഴിമതിയുടെ അന്വേഷണത്തിന് നവ്‌ടേക്ക് നേതൃത്വം നൽകിയിരുന്നു. അഴിമതി കേസിലെ അന്വേഷണ നടപടിക്രമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി സിഐഡി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആഗസ്റ്റിലാണ് പൂനെ പൊലീസ് നവ്‌തേക്കിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
ഒരേ ദിവസം ഒരു കുറ്റകൃത്യത്തിന് കീഴിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുക, പരാതിക്കാരുടെ സാന്നിധ്യമില്ലാതെ ഒപ്പ് സമ്പാദിക്കുക തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ നവ്‌ടേക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന് സിഐഡി അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടർന്ന് തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് കേസെടുക്കാൻ പൂനെ പൊലീസിന് നിർദേശം നൽകുകയായിരുന്നു.
Discussion about this post