റിയാദ്: രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ സംഭവനയെ അകമഴിഞ്ഞ് പ്രശംസിച്ച് സൗദി അറേബ്യയിലെ മാധ്യമ ഉപമന്ത്രി ഖാലിദ് ബിൻ അബ്ദുൾഖാദർ അൽ-ഗാംദി. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള “ക്വാളിറ്റി ഓഫ് ലൈഫ്” പ്രോഗ്രാമിൻ്റെ ഭാഗമായി സംസാരിക്കുകയായിരിന്നു മന്ത്രി. സൗദി അറേബ്യയിലെ മാധ്യമ മന്ത്രാലയം റിയാദിൽ ‘ഗ്ലോബൽ ഹാർമണി’ സംരംഭം ആരംഭിച്ചതിന് പിന്നാലെയാണ് അൽ-ഗാംദിയുടെ പ്രസ്താവന.
2.6 ദശലക്ഷം ഇന്ത്യക്കാരാണ് നിലവിൽ സൗദിയിൽ താമസിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്ന് സൗദി സൊസൈറ്റിയിൽ ഇന്ത്യക്കാരുടെ സംഭാവനകൾ എടുത്തുപറഞ്ഞ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്നതിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അത് സാമ്പത്തിക മേഖലയിൽ ആയാലും, സാംസ്കാരിക മേഖലയിലായാലും എല്ലാ വശങ്ങളും ഉൾപ്പെടുന്ന നിരവധി പുതിയ സഹകരണ മേഖലകളാണ് ഉണ്ടായി വരുന്നത്. 2016, 2019 വർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ നടത്തിയ മുൻ സന്ദർശനങ്ങളും സൗദി ഡെപ്യൂട്ടി മന്ത്രി എടുത്തുപറഞ്ഞു, “ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളം ദൃഢമാണെന്നതിൻ്റെ ഒരു തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post