ന്യൂഡൽഹി: 1971 മാർച്ച് 25നോ അതിനുശേഷമോ അസമിൽ പ്രവേശിച്ച എല്ലാ ബംഗ്ലാദേശി കുടിയേറ്റക്കാരെയും അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതിയുടെ 6 എ വകുപ്പിന് നിയമ സാധുത നൽകികൊണ്ടുള്ള വിധിയൊടൊപ്പമാണ് ഈ നിർണ്ണായക കാര്യം കൂടെ സുപ്രീം കോടതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിൻ്റെ സംസ്‌കാരത്തിലും ജനസംഖ്യാശാസ്‌ത്രത്തിലും ബംഗ്ലാദേശി കുടിയേറ്റക്കാർ ചെലുത്തിയ ഗുരുതരമായ പ്രതികൂല സ്വാധീനം കണക്കിലെടുത്ത്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരുടെ തിരിച്ചറിയൽ, കണ്ടെത്തൽ, നാടുകടത്തൽ എന്നിവ വേഗത്തിലാക്കണമെന്നും , സുപ്രീം കോടതി ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിലെ സെക്ഷൻ 6 എയുടെ സാധുത ഉയർത്തിപ്പിടിച്ചുകൊണ്ട് അഞ്ചംഗ ബെഞ്ച് ഒന്നിനെതിരെ നാലെന്ന ഭൂരിപക്ഷത്തിനാണ് ഈ വിധി പുറപ്പെടുവിച്ചത്. ബംഗ്ലാദേശികളുടെ വൻതോതിലുള്ള അനധികൃത കടന്നുകയറ്റത്തിനെതിരെ യുവജന സംഘടനകൾ പ്രക്ഷോഭം നടത്തിയിരുന്നു. ഇതേ തുടർന്ന് 1985 ഡിസംബറിൽ രാജീവ് ഗാന്ധി സർക്കാർ വിദ്യാർത്ഥി യൂണിയനുകളുമായി 1985 ലെ അസം കരാർ ഒപ്പു വച്ചത് . അതേസമയം ഭരണഘടന അനുശാസിക്കുന്ന കട്ട് ഓഫ് തീയതികളിൽ നിന്ന് വ്യത്യസ്തമാണെന്ന കാരണത്താൽ ഈ വിഭാഗത്തിൻ്റെ പൗരത്വ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നാണ് വാദം നടന്നത്.
അതെ സമയം ഭരണഘടനയുടെ 6 എ വകുപ്പിന്റെ സാധുതകൾക്കപ്പുറം കടന്ന സുപ്രീം കോടതി ബംഗ്ലാദേശികളുടെ അനധികൃത കടന്നുകയറ്റം കാരണം അസമിലെ നിവാസികൾ നേരിടുന്ന സാംസ്കാരികവും ജനസംഖ്യാപരവുമായ പ്രതിസന്ധിയും ചർച്ച ചെയ്തു. ഇതിനെ തുടർന്നാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം എന്നടക്കമുള്ള പരാമർശങ്ങൾ സുപ്രീം കോടതി നടത്തിയത്.
Discussion about this post