Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആ വേദിയിലിരുന്ന് നവീൻ ബാബു മരിച്ചിട്ടുണ്ടാവണം; ചിലർ സിംഹാസനങ്ങളെ മാത്രമല്ല ജീവിതത്തെയും അഭിമാനത്തിനായി ത്യജിച്ചുകളയും; നോവുന്ന കുറിപ്പ്

by Brave India Desk
Oct 18, 2024, 11:24 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: അഭിമാനക്ഷതത്താൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുനെ കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ആര്യ ലാൽ. മൗനം ഇവിടെ ഒരു കുറ്റകൃത്യമാകുന്നു എന്നതുകൊണ്ടു മാത്രം എഴുതട്ടെ, എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. എല്ലാവരേയും കരയിക്കാൻ നവീൻ ബാബു എന്ന മനുഷ്യന് കഴിഞ്ഞതെങ്ങനെയാണെന്ന് കുറിപ്പിൽ ചോദിക്കുന്നു.

യാത്രയയപ്പിന്റെ ആ വേദിയിലിരുന്ന് നവീൻ ബാബു മരിച്ചിട്ടുണ്ടാവണം. ക്രൂരമായ വാക്കുകൾക്ക് മാനഹത്യയ്ക്കുള്ള മൗനാനുവാദത്തിന്, ഇളിഞ്ഞ ചിരിക്ക്, കൊല്ലാൻ കഴിയുംവിധം കുലീന വിധേയമായിരുന്നു അയാളുടെ അഭിമാനം. സ്വയം മൃതശരീരം ചുമന്ന് നടന്നായിരിക്കണം ആ മനുഷ്യൻ താമസസ്ഥലത്ത് എത്തിയത്. ചില മനുഷ്യർ അങ്ങനെയാണ്. അവർ സിംഹാസനങ്ങളെ മാത്രമല്ല ജീവിതത്തെയും അഭിമാനത്തിനായിക്കൊണ്ട് ത്യജിച്ചുകളയും. സീത മുതൽ നവീൻബാബു വരെയുള്ള ചില മനുഷ്യർ അങ്ങനെയാണെന്നും കുറിപ്പിൽ ഫേസ്ബുക്കിൽ ആര്യ കുറിക്കുന്നു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മൗനം ഇവിടെ ഒരു കുറ്റകൃത്യമാകുന്നു എന്നതുകൊണ്ടു മാത്രം എഴുതട്ടെ, സൗമ്യമായ ഒരു പുഞ്ചിരി മാഞ്ഞുപോയതറിഞ്ഞ്, ആയിരം മുഖങ്ങളിലേക്ക് ദുഃഖം കയറിവന്ന് പോകാൻ മടിച്ച് തളം കെട്ടി കിടന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞത്. രണ്ടു പെൺകുട്ടികൾ ‘സ്‌നേഹം’ എരിഞ്ഞടങ്ങുന്ന ഒരു ചിതയ്ക്കു ചുറ്റും ജീവിത താളം പിഴച്ച് വേച്ചുവേച്ച് നടന്നത് ആർക്കും ശരിക്കു കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല;എല്ലാ കണ്ണുകളും കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു. പാതി മുറിഞ്ഞു പോയ ഒരു ഹൃദയത്തെ ഓർത്ത അതിന്റെ മറുപാതിയുടെ വിങ്ങൽ പകരാഞ്ഞ ഒരു ഹൃദയവും അവിടെയുണ്ടായില്ല. എല്ലാവരും കരയുകയായിരുന്നു.എല്ലാവരേയും കരയിക്കാൻ ആ മനുഷ്യന് കഴിഞ്ഞതെങ്ങനെയാണ് ?!ആയിരങ്ങളുടെ ആ കണ്ണുനീരാണ് ‘വൃത്തികെട്ട രാഷ്ട്രീയഹന്ത’യ്‌ക്കെതിരെ ആ സത്യവാനായുള്ള സാക്ഷ്യം.
സ്വകാര്യതയിലേക്ക് ‘അധികാരത്തിന്റെ അഹന്ത’ ക്ഷണപത്രങ്ങളെ അവഗണിക്കുകയും അതിക്രമിച്ച് കടക്കുകയും ചെയ്യുന്നു. ‘വൃത്തികെട്ട നാവാ’ണ് മുറിപ്പെടുത്താൻ ഏറ്റവും മികച്ച ആയുധമെന്ന് അത് കാട്ടിത്തരുന്നു.
യാത്രയയപ്പിന്റെ ആ വേദിയിലിരുന്ന് നവീൻ ബാബു മരിച്ചിട്ടുണ്ടാവണം! ക്രൂരമായ വാക്കുകൾക്ക്, മാനഹത്യയ്ക്കുള്ള മൗനാനുവാദത്തിന്,ഇളിഞ്ഞ ചിരിക്ക്,കൊല്ലാൻ കഴിയുംവിധം കുലീന വിധേയമായിരുന്നു അയാളുടെ അഭിമാനം.
സ്വയം മൃതശരീരം ചുമന്ന് നടന്നായിരിക്കണം ആ മനുഷ്യൻ താമസസ്ഥലത്ത് എത്തിയത്. സത്യസന്ധതയും അഭിമാനവും ഒരു കുറ്റകൃത്യമാകുന്ന വിധമാണ് ലോക നീതിയുടെ സഞ്ചാരപാതകൾ. അവയിൽ ഒന്നിലൂടെ അയാൾക്കും ജീവിതത്തിലേക്ക് നടക്കാമായിരുന്നു;സത്യത്തിന്റെയും അഭിമാനത്തിന്റെയും ചുമടുകൾ ഉപേക്ഷിച്ചിരുന്നെങ്കിൽ. ചില മനുഷ്യർ അങ്ങനെയാണ്,അവർ സിംഹാസനങ്ങളെ മാത്രമല്ല ജീവിതത്തെയും അഭിമാനത്തിനായിക്കൊണ്ട് ത്യജിച്ചുകളയും. സീത മുതൽ നവീൻബാബു വരെയുള്ള ചില മനുഷ്യർ അങ്ങനെയാണ്!
വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്‌ക്കൊപ്പം കിതയ്ക്കുകയും ചെയ്യുന്നത് നിന്ദ്യമായ പ്രച്ഛന്നവേഷമാണ്. ആ മനുഷ്യനെ മരണശേഷവും മഴയത്ത് നിർത്തരുത്. ഈ അനീതിയോട് സന്ധിചെയ്യുന്നത് കിരാതരും പൈശാചികരുമായ മനുഷ്യ വിരോധികൾക്കു മാത്രം കഴിയുന്നതാണ്.
ബലം രക്ഷിക്കുന്ന അനീതികളുടെ നേരെയാണ് നിസ്വരുടെ ശാപ പ്രവാഹങ്ങളുണ്ടായിട്ടുള്ളത്. ഉള്ളുലഞ്ഞ പ്രാക്കുകൾക്കു കീഴടങ്ങാത്ത ഒരു ദന്തഗോപുരങ്ങളും ലോകാവസാനത്തെ കാത്തിരിപ്പില്ല.
ഇണയൊടുങ്ങിയ അകാല വൈധവ്യത്തെ, പടർന്നുവളർന്ന ആശ്രയമറ്റ് വാടി വീണു പോയ രണ്ടു ഹൃദയവല്ലരികളെ, ഹൃദയം തകർന്ന ഒരു സാഹോദര്യത്തെ, നിറഞ്ഞൊഴുകിയ ആയിരം കണ്ണുകളെ അവഗണിച്ച് നിയതി ആർക്കാണിവിടെ സുഖവാസം ഒരുക്കുക? എതു പ്രത്യയശാസ്ത്രത്തിനാണ് മുദ്രാവാക്യങ്ങളും നുണകളും കൊണ്ട് അതിന് കവചമൊരുക്കാൻ കഴിയുക.
അനുശോചനങ്ങളും മൗനപ്രാർഥനകളുമൊടുങ്ങുമ്പോൾ നാം നമ്മുടെ സ്വകാര്യതകളിലേക്ക് മടങ്ങിപ്പോകുന്നു. നവീൻ ബാബുമാർ ഓർമ്മകളിലും മരിക്കാൻ തുടങ്ങുന്നു. ഓർമ്മകളുടെ മരണ മുറികളാണ് രാഷ്ട്രീയാഹന്തകളുടെ ഈറ്റപ്പുരകൾ. പക്ഷെ അപ്പോഴും ഉറങ്ങാതെ ഓരാൾ ഉണർന്നിരിപ്പുണ്ട്. He sleeps not ….!
ദൈവനീതിക്ക് ദാക്ഷണ്യമുണ്ടാവില്ല.

Tags: pp divyaFacebook Postadm naveen babunaveen babu
Share26
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies