മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊന്നും ഇല്ലാത്ത മലയാള സിനിമയെ കുറിച്ച് നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. താരങ്ങൾ തമ്മിലുള്ള രസകരമായ നിമിഷങ്ങളെല്ലാം പലപ്പോഴും വൈറലാവാറുണ്ട്. മമ്മൂട്ടിയും കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയും തമ്മിലുള്ള രസകരമായ ചില നിമിഷങ്ങളണ് ഇപ്പോൾ വൈറലാവുന്നത്.
കേന്ദ്രമന്ത്രിയാവാൻ താൻ എപ്പോഴും മമ്മൂട്ടിയോട് പറയാറുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഇതിന് രസകരമായാണ് മമ്മൂട്ടി പ്രതികരിച്ചത്. വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
അവാർഡ് നിശയുടെ പരിപാടിയുടെ റിഹേഴ്‌സൽ കാണാനായാണ് സുരേഷ് ഗോപി എത്തിയത്. തിരികെ പോവാനായി കാറിൽ കയറുന്നതിനിടെ, അവിടുന്ന് പറഞ്ഞയച്ചാൽ, ഞാൻ ഇങ്ങ് വരും കേട്ടോ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിൽ കേൾക്കാം.. നിനക്ക് ഇവിടുത്തെ ചോറ് എപ്പോഴുമുണ്ട് എന്ന് മമ്മൂട്ടി തിരിച്ചും പറയുന്നു. കൂടെ നിന്നവരിൽ ഒരാൾ, മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് പറയുകയായിരുന്നു. ഞാൻ എത്രകാലമായി മമ്മൂക്കയോട് ഇക്കാര്യം പറയുന്നു എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, ഇതല്ലേ അനുഭവം, ഞാനിങ്ങ് ജീവിച്ചുപോയ്‌ക്കോട്ടെ എന്ന് പറഞ്ഞുകൊണ്ട് ചിരിച്ച് കൈകൂപ്പുകയായിരുന്നു. ഇതോടെ, കൂട്ടച്ചിരിയാണ് ഉയർന്നത്.
മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും കൂടാതെ, ടിനിടോം, ഇടവേള ബാബു, ജി സുരേഷ് കുമാർ എന്നിവരെയും വീഡിയോയിൽ കാണാം..
Discussion about this post