ഭക്ഷണം വാങ്ങുന്നതിനായി് അനുവദിച്ച ക്രഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്ത് മറ്റ് വസ്തുക്കള്‍ വാങ്ങിയ സംഭവത്തില്‍ 24 ജീവനക്കാരെ മെറ്റ പുറത്താക്കി. ലോസ് ആഞ്ജലസിലുള്ള ഓഫീസിലെ ജീവനക്കാരെയാണ് പുറത്താക്കിയത്. ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഉപയോഗിച്ച് ഇവര്‍ ടൂത്ത്പേസ്റ്റ്, ഡിറ്റര്‍ജന്റ് പൗഡര്‍, വൈന്‍ ഗ്ലാസ് എന്നിവ വാങ്ങിയെന്നാണ് കമ്പനി കണ്ടെത്തിയത്. മൂന്നരക്കോടിയോളംരൂപ വാര്‍ഷിക വരുമാനമുള്ള ജീവനക്കാരനും മെറ്റ പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പലരും ഫുഡ് വൗച്ചര്‍ ഇങ്ങനെ ഉപയോഗപ്പെടുത്തുന്ന കാര്യം ഒരു ജീവനക്കാരന്‍ തന്നെയാണ് മെസേജിംഗ് പ്ലാറ്റ്ഫോമായ ബ്ലൈന്‍ഡില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് എച്ച്ആര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം വാസ്തവമാണെന്ന് തെളിഞ്ഞത്. ഫുഡ് കൂപ്പണില്‍ ഗുരുതരമായ തിരിമറി നടത്തിയവരെ കമ്പനിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അതില്‍ ചില ജീവനക്കാരെ താക്കീത് നല്‍കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു.
മെറ്റയുടെ വലിയ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കിവരുന്നുണ്ട്. എന്നാല്‍ ചില ചെറിയ ഓഫീസുകളിലാണ് ഭക്ഷണം വാങ്ങുന്നതിനായി വൗച്ചറുകള്‍ അനുവദിച്ചിരിക്കുന്നത് ഇതുപയോഗിച്ച് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ നിന്ന് ജീവനക്കാര്‍ക്ക് ഭക്ഷണം വാങ്ങാവുന്നതാണ്.
2022-23 കാലത്ത് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി 21000 പേരെയാണ് മെറ്റ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇപ്പോള്‍ വീണ്ടും ജീവനക്കാരെ കുറയ്ക്കാനുള്ള ആലോചനയിലാണ് മെറ്റ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022-ല്‍ ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കി വന്നിരുന്ന രാത്രിഭക്ഷണത്തിന്റെ സമയക്രമവും മെറ്റ മാറ്റിയിരുന്നു.
Discussion about this post