മുംബൈ: ബോളിവുഡിലെ ഏറ്റവും സമ്പന്നയായ നടിയായി ജൂഹി ചൗള. കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയിലാണ് നിലവിലെ മുൻനിര നടിമാരെ പിൻതള്ളി ജൂഹി ചൗള ഒന്നാം സ്ഥാനത്ത് എത്തിയത്. ഐശ്വര്യറായിയെയും ദീപിക പദുക്കോണിനെയുമെല്ലാം പിൻതള്ളിക്കൊണ്ടാണ് ജൂഹി ചൗള നേട്ടം സ്വന്തമാക്കിയത്.
2024 ലെ ഹുറൂൺ റിച്ച് ലിസ്റ്റിലാണ് പുറത്തുവന്നിരിക്കുന്നത്. പട്ടികയിൽ മറ്റ് നടിമാരെക്കാൾ ബഹുദൂരം മുൻപിലാണ് ജൂഹി. 4600 കോടി രൂപയുടെ ആസ്തിയാണ് താരത്തിന് ഉള്ളത്. ലിസ്റ്റിൽ രണ്ടാം സ്ഥാനം ഐശ്വര്യ റായ്ക്ക് ആണ്. 850 കോടി രൂപയുടെ ആസ്തിയാണ് ഐശ്വര്യ റായ്ക്ക് ഉള്ളത്. 650 കോടി രൂപയുടെ ആസ്തിയുമായി പ്രിയങ്ക ചോപ്രാ പിന്നിലുണ്ട്. ആലിയ ഭട്ടിനും ദീപികാ പദുക്കോണിനും മൂന്നും നാലും സ്ഥാനങ്ങൾ ഉണ്ട്. സമ്പന്നരായ നടിമാരുടെ ലോക പട്ടികയിലും ജൂഹി ചൗള സ്ഥാനം പിടിച്ചിട്ടുണ്ട്.
90 കളിലെ മുൻനിര ബോളിവുഡ് നടിമാരിൽ ഒരാളായിരുന്നു ജൂഹി ചൗള. മലയാള സിനിമയിലും ജൂഹി നായികയായി എത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 10 വർഷക്കാലമായി ജൂഹി സിനിമയിൽ സജീവമല്ല. നിലവിൽ നടിയുടെ സമ്പാദ്യം മൊത്തം ബിസിനസിൽ നിന്നുള്ള നേട്ടമാണെന്നാണ് റിപ്പോർട്ടുകൾ.
റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ജൂഹി. ഇതിന് പുറമേ ഐപിഎൽ ക്രിക്കറ്റ് ടീമുകളുടെ സഹഉടമയുമാണ്. മറ്റ് ബിസിനസുകളിൽ ജൂഹിയ്ക്ക് നിക്ഷേപവും ഉണ്ട്.









Discussion about this post