കുറഞ്ഞ ചിലവിൽ ലൈഫ് ഇൻഷൂറൻസ് പോളിസികൾ സ്വന്തമാക്കാം. ഇപ്പോൾ സർക്കാർ ഇൻഷൂറൻസിലൂടെയും പോസ്‌റ്റോഫീസിലൂടെയും വിവിധ ഇൻഷൂറൻസ് പദ്ധതികളിൽ അംഗമാകാനാകും. ഇൻഷൂറൻസ് സാധാരണക്കാർക്ക് മാത്രമല്ല എടുക്കാൻ സാധിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പ്രതിരോധ മേഖലയിലുള്ളവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രഫഷണലുകൾ എന്നിവർക്കും ലഭ്യമാണ്.
ജീവിതകാലം മുഴുവൻ ഇൻഷുറൻസ് ഉറപ്പാക്കുന്ന ഒരു പോസ്‌റ്റോഫീസ് പദ്ധതിയാണ് സുരക്ഷ പദ്ധതി. ഇതിൽ പ്രീമിയം തുക അനുസരിച്ച് 50 ലക്ഷം രൂപ വരെ ഈ സ്‌കീമിൽ നിന്ന് കണ്ടെത്താനാകും. പ്രായമനുസരിച്ച് പ്രീമിയം തുകയിൽ വ്യത്യാസം വരും. പോളിസി എടുത്ത് അഞ്ച് വർഷം കഴിയുമ്പോൾ എൻഡോവ്മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാൻ കഴിയുന്ന ഒരു സ്‌കീമാണ് സുവിധ. സുവിധ പദ്ധതിയിൽ അംഗമായവർക്ക് 80 വയസുവരെ ഇൻഷുറൻസ് ലഭ്യമാണ്. ഇൻഷ്വർ ചെയ്തയാൾ മരണമടഞ്ഞാൽ നിയമപരമായ അവകാശികൾക്ക് തുക ലഭിക്കും
സുരക്ഷ പോളിസി എടുത്തിരിക്കുന്നവർക്കും 80 വയസ് വരെ ഇൻഷുറൻസ് ലഭ്യമാണ്. കാലാവധി പൂർത്തിയാകുമ്പോൾ ബോണസോടുകൂടിയ തുക ഇൻഷ്വർ ചെയ്തയാൾക്കോ അദ്ദേഹം മരണമടഞ്ഞാൽ നിയമപരമായ അവകാശികൾക്കോ ലഭിക്കും.
ഈ പദ്ധതിയിലും അംഗമാകാനുള്ള പരമാവധി പ്രായം 55 വയസാണ്. പരമാവധി സം അഷ്വേർഡ് തുക 50 ലക്ഷം രൂപയാണ്.
ഇൻഷുറൻസ് എടുത്ത് നാലു വർഷത്തിനു ശേഷം അല്ലെങ്കിൽ 59 വയസാകുമ്പോൾ എൻഡോവ്മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാനാകും. ഇത് 35 രൂപ മുതൽ അടച്ച് തുടങ്ങാനാവും
Discussion about this post