പാലക്കാട്: താനും ശോഭാ സുരേന്ദ്രനും തമ്മിൽ പിണക്കമാണ് എന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി നേതാവ് സി കൃഷ്ണകുമാർ. ശോഭ സുരേന്ദ്രനോട് പിണക്കമേയില്ലെന്നും പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ മാത്രമാണെന്നും രണ്ടുപേരും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഭാരവാഹികളാണെന്നും അദ്ദേഹം പാലക്കാട് ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
യുവമോർച്ച കാലം തൊട്ട് ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് ഞങ്ങളെന്നും താൻ ക്ഷണിച്ചിട്ടാണ് ശോഭ ആദ്യമായി പാലക്കാട് മത്സരിച്ചതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി ബി ജെ പി യുടെ . പ്രമുഖ നേതാക്കളിൽ ഒരാളാണ് ശോഭാ സുരേന്ദ്രൻ, അവർ എവിടെ മത്സരിച്ചപ്പോഴും വോട്ടിൽ ഗണ്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. അതിനാൽ ബിജെപിയുടെ ഏത് പ്രവർത്തകരോട് ചോദിച്ചാലും ശോഭയുടെ പേര് പറയും. അതിൽ എന്താണ് തെറ്റെന്നും സി കൃഷ്ണകുമാർ ചോദിച്ചു.
അതെ സമയം പാലക്കാട് കടുത്ത മത്സരം തന്നെ നടക്കുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. എതിർ ഭാഗത്ത് രാഹുൽ ഗാന്ധി വന്ന് മത്സരിച്ചാലും വിഷയമല്ല, അത്രക്ക് ശക്തമാണ് പാലക്കാട് ബിജെപിയെന്നും കൃഷ്ണ കുമാർ പറഞ്ഞു.
Discussion about this post