മതുര: ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട എൻ സി പി അജിത് പവാർ നേതാവ് ബാബ സിദിഖി അത്ര നല്ലവനല്ലെന്ന് ബിഷ്‌ണോയി ഗാങ് അംഗം. ഇന്ത്യ ഏറ്റവും കൂടുതൽ തെരയുന്ന ദാവൂദ് ഇബ്രാഹിമുമായി ബന്ധം വച്ച് പുലർത്തിയ ആളാണ് ബാബാ സിദിഖിയെന്നും എല്ലാവരും പറയുന്നത് പോലെ അത്ര നല്ലവനല്ല അദ്ദേഹമെന്നുമാണ് ബിഷ്‌ണോയി ഗാങ് അംഗം വെളിപ്പെടുത്തിയത്.
.ലോറൻസ് ബിഷ്‌ണോയ്-ഹാഷിം ബാബ സംഘത്തിലെ അംഗമായ യോഗേഷ് എന്നറിയപ്പെടുന്ന രാജു (26) വാണ് ഇത്തരത്തിലൊരു അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ ജിം ഉടമ നാദിർഷായെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ അറസ്റ്റിലാണിയാൾ. അതെ സമയം ഇയാൾക്ക് ബാബ സിദിഖിയുടെ മരണവുമായി ബന്ധമൊന്നും ഇല്ലെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യോഗേഷ് ബാബ സിദ്ദിഖിയെ ക്കുറിച്ച് തുറന്നു പറഞ്ഞത്.
“നല്ല മനുഷ്യനല്ലാത്തതിനാലാണ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 1993ലെ മുംബൈ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ദാവൂദുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത് ,” രാജു ആരോപിച്ചു.
ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്ന ആൾക്കാർക്കുള്ള വിധിയാണ് ബാബ സിദിഖിക്കും ലഭിച്ചത്. യോഗേഷ് പറഞ്ഞു
Discussion about this post