പറ്റ്ന: ഹനുമാന് പ്രതിമയ്ക്ക് ഒരു കോടതി നോട്ടീസ് അയച്ചു. ഇന്നലെ ഭഗവാന് തന്നെ നേരിട്ടു ഹാജരാകണമെന്നു മറ്റൊരു കോടതിയും ഉത്തരവിട്ടു. ബിഹാറിലാണു വിചിത്രമായ ഈ ഉത്തരവുകള്‍.
രോഹ്താസ് ജില്ലയിലെ മജിസ്ട്രേട്ടു കോടതിയാണ് ഭഗവാനോടു നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്്. റോഡ് വീതികൂട്ടാനായി ഹനുമാന്‍ക്ഷേത്രം പൊളിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണു പൊതുമരാമത്തു വകുപ്പ് കോടതിയെ സമീപിച്ചത്.
റോഡു കയ്യേറിയാണു ഹനുമാന്റെ പഞ്ചമുഖ പ്രതിമ സ്ഥാപിച്ചിരുന്നത്. ഇന്നലെ കേസ് കേട്ട കോടതി കേസിലെ പ്രതിയായ ഭഗവാനോടു നേരിട്ടു ഹാജരാകാന്‍ ഉത്തരവിട്ടു. ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ ഹനുമാന് വിഗ്രഹത്തില്‍ തന്നെ പതിച്ചു.
അതേ സമയം ബിജെപി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ നോട്ടിസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈമാസം ആദ്യം ബഗുസരായ് ജില്ലയിലാണ് മറ്റൊരു അനധികൃത ക്ഷേത്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹനുമാന് പ്രതിമയ്ക്കു നോട്ടീസ് അയച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ആ ഉത്തരവും ഉപേക്ഷിച്ചു.
Discussion about this post