യുകെ: പീ നട്ട് അലര്‍ജിയുള്ളവര്‍ക്ക് അടിയന്തിര മുന്നറിയിപ്പുമായി ഫുഡ് സ്റ്റാന്റേര്‍ഡ് ഏജന്‍സി. പീനട്ട് അലര്‍ജിയുള്ളവര്‍ മസ്റ്റാര്‍ഡ് അടങ്ങിയ ഭക്ഷണങ്ങള്‍ പ്രത്യേകിച്ചും ഡിപ്പുകള്‍ ഒഴിവാക്കണമെന്നാണ് അറിയിപ്പ്. കാരണം പീനട്ട് പൗഡര്‍ മസ്റ്റാര്‍ഡിലും ചേരുവയാകാറുണ്ടെന്ന് എഫ്എസ് എ അറിയിച്ചു. ഡിപ്സ്, സോസുകള്‍, സലാഡുകള്‍, പ്രീ-പാക്ക്ഡ് സാന്‍ഡ്വിച്ചുകള്‍ എന്നിവയില്‍ ഇവയുടെ അംശം കാണാമെന്ന് എഫ്എസ്എ പറഞ്ഞു. അന്വേഷണം തുടരുന്നതിനിടെ 66 ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചതായി ഭക്ഷ്യ ഏജന്‍സി അറിയിച്ചു.
ഡൊമിനോസ് ഡിപ്സ്, SPAR സാന്‍ഡ്വിച്ച് ഫില്ലറുകള്‍, സലാഡുകള്‍, ഹാര്‍വെസ്റ്റര്‍ ബാര്‍ബിക്യു സോസ് എന്നിവയിലും പീനട്ട് അടങ്ങിയിരിക്കാമെന്നതിനാല്‍ ചില ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയോ വില്‍പ്പനയില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്തിരിക്കുകയാണ്.
മസ്റ്റാര്‍ഡ് അടങ്ങിയ ചില സ്‌പൈസ് ഐറ്റങ്ങളില്‍ പീനട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വ്യക്തമാക്കാത്തതിനാല്‍ അവയും തിരിച്ചുവിളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വിതരണക്കാരുടെ മസാലപൊടികളിലും പീനട്ട് സാന്നിധ്യം കണ്ടെത്തിയതായി എഫ്എസ്എയും ഫുഡ് സ്റ്റാന്‍ഡേര്‍ഡ് സ്‌കോട്ട്ലന്‍ഡും (എഫ്എസ്എസ്) അറിയിച്ചു.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ മസ്റ്റാര്‍ഡ് ഉല്‍പ്പന്നങ്ങളിലും പീനട്ട് ചേര്‍ന്നിട്ടില്ലെന്ന് എഫ്എസ് എ അറിയിച്ചു. പീനട്ട് അലര്‍ജിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും അവര്‍ വാങ്ങുന്ന ഭക്ഷണത്തിന്റെ ലേബലുകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും മസ്റ്റാര്‍ഡ് അടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ച് റെസ്റ്റോറന്റുകളിലും ടേക്ക്-എവേ ഔട്ട്ലെറ്റുകളിലും ആരായുകയും വേണമെന്നും എഫ്എസ്എ അറിയിച്ചു.
പീനട്ട് അലര്‍ജി മാരകമായതിനാല്‍ ഇത്തരം അലര്‍ജിയുള്ള ആളുകള്‍ക്ക് സ്വയം സുരക്ഷിതരായിരിക്കാനുള്ള മുന്‍കരുതല്‍ സമീപനമാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് എഫ്എസ്എ വ്യക്തമാക്കി.









Discussion about this post