കഥ തുടങ്ങുന്നത് പാലക്കാട്ടെ ഒരു ശാന്തമായ ഗ്രാമത്തിലാണ്. അവിടെയുള്ള ഒരു വലിയ പാടശേഖരം നികത്തി വ്യവസായ പാർക്ക് തുടങ്ങാൻ ചിലർ ശ്രമിക്കുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ, പ്രശ്നം പരിഹരിക്കാൻ ഒരു ഒരാൾ എത്തുന്നു. അതാണ് നെയ്യാറ്റിൻകര ഗോപൻ (മോഹൻലാൽ). ആ നാട്ടിലെത്തുന്ന ഗോപൻ ശരിക്കും ആരാണെന്നോ അയാളുടെ വരവിന്റെ ഉദ്ദേശം എന്താണെന്നോ അറിയാത്ത നാട്ടുകാരെ അയാൾ പെട്ടെന്ന് തന്നെ കൈപിടിയിലാക്കുന്നു.
അയാൾ പാടം നികത്താൻ വന്നതാണോ അതോ നാട്ടുകാരെ രക്ഷിക്കാൻ വന്നതാണോ? ഇത്രയും വായിച്ചപ്പോൾ താനെ ചിത്രം ഏതാണെന്ന് മനസിലായി കാണും. അതെ 2022 ൽ ബി ഉണ്ണികൃഷ്ണൻ മഹൻലാലിനെ നായകനാക്കി ഒരുക്കിയ നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട് ആണ് . ചിത്രം വലിയ ഹിറ്റ് ഒന്നും ആയില്ലെങ്കിലും ചിത്രത്തിലെ മോഹൻലാലിൻറെ സ്റ്റൈലൻ വേഷത്തിനും പാട്ടുകൾക്കും ഒകെ ആരാധകർ ഏറെയുണ്ടായി.
സിനിമയിൽ ഓർത്തിരിക്കാൻ അങ്ങനെ ഒരുപാട് സീനുകൾ ഒന്നും ഇല്ലെങ്കിൽ മോഹൻലാൽ എന്ന നടൻ എത്രത്തോളം ബ്രില്ലിയൻറ് ആണെന്ന് കാണിക്കുന്ന ഒരു രംഗമുണ്ട്. കട്ട് ചെയ്യാത്ത ഒരു അബദ്ധമായി ഈ സീനിനെ പറയാമെങ്കിലും മോഹൻലാൽ അവിടെ തന്റെ പരിചയസമ്പത്ത് ഉപയോഗിക്കുകയാണ് ചെയ്തത്.
സിദ്ദിഖ് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഗോപനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുന്ന സീനുണ്ട്. അവിടെ തന്നെ അറസ്റ്റ് ചെയ്യിപ്പിച്ച ആളെ കുറ്റം പറയുന്ന ഗോപൻ ദേഷ്യത്തിൽ കൈ ജീപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നുണ്ട്. എന്നാൽ ഇടിയുടെ ശക്തിയിൽ മോഹൻലാലിൻറെ കൈയിൽ കെട്ടിയിരിക്കുന്ന സാധനം പൊട്ടുന്നു. എന്നാൽ ആ സമയത്ത് നൈസായി ഡയലോഗ് പറഞ്ഞുകൊണ്ട് തന്നെ അദ്ദേഹം ആ പൊട്ടിയ സാധനം എടുത്ത് പോക്കറ്റിൽ വെക്കുകയും ചെയ്യുന്നുണ്ട്.
ആ സീൻ കാണുമ്പോൾ നിങ്ങൾ ആ രംഗം ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഇനി ഒന്ന് നോക്കിക്കോളുക.













Discussion about this post