ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ ഇഷ്ടമുള്ള നിരവധി പേരാണ് നമുക്കിടയിൽ ഉള്ളത്. പലരും സമയം കളയാൻ വേണ്ടിയാണ് ഈ ഗെയിം കളിക്കാറുള്ളത്. എന്നാൽ വളരെ ഗൗരവത്തോടെ ഈ ഗെയിമിനെ സമീപിക്കുന്നവരും ഉണ്ട്. ബുദ്ധി പരീക്ഷണം ആണ് ഇക്കൂട്ടരുടെ ലക്ഷ്യം.
ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾക്ക് ആരാധകർ ഏറെയുള്ളത് കൊണ്ട് ഇത്തരം ചിത്രങ്ങൾ ധാരാളമായി നിർമ്മിച്ച് ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഒരു ബാഗിന്റെ ചിത്രമാണ് ഇത്. എന്താണ് ഈ ബാഗിനിത്ര പ്രത്യേകത എന്ന് ഇത് കാണുമ്പോൾ തോന്നിയേക്കാം. എന്നാൽ പ്രത്യേകതയുണ്ട്. ഈ ബാഗിന്റെ നിറത്തിനാണ് പ്രത്യേകതയുള്ളത്. ഈ ബാഗിന്റെ നിറം ഓരോരുത്തർക്കും ഓരോ തരത്തിലാണ് കാണാൻ കഴിയുന്നത് എന്നാണ് പറയപ്പെടുന്നത്. ചിലർക്ക് ഈ ചിത്രം നീല നിറത്തിലാണ് കാണാൻ കഴിയുക. എന്നാൽ മറ്റ് ചിലർക്ക് ആകട്ടെ നീല നിറത്തിലാണ് ഈ ചിത്രം കാണപ്പെടുക.
സെൻട്രൽ വിഷൻ ഒപ്റ്റിഷ്യൻസിലെ ബിഹേവിയറൽ ഒപ്റ്റോമെട്രിസ്റ്റായ ഭവിൻ ഷായ്ക്കൊപ്പം ചേർന്ന് ഗാല സ്പിൻസ് എന്ന വ്യക്തിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ശേഷം ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് താഴെ നീലയെന്നും പച്ചയെന്നുമുള്ള കമന്റുകൾ നിറഞ്ഞു. 63 ശതമാനം പേർക്കാണ് ഈ ബാഗിന്റെ നിറം പച്ചയായി അനുഭവപ്പെട്ടത്. 37 ശതമാനം പേർ നീലയെന്നും അഭിപ്രായപ്പെട്ടു. ഇരുട്ട് മുറിയിൽവച്ച് നോക്കുമ്പോഴും വെളിച്ചത്ത് വന്ന് നോക്കുമ്പോഴും രണ്ട് നിറമാണ് ബാഗിനുളളത് പറയുന്നവരും ഉണ്ട്.
Discussion about this post