റാഞ്ചി: ഝാർഖണ്ഡിൽ ഹാർപ്പിക് കൊണ്ട് മാവ് കുഴച്ച് ഗോൽഗപ്പയുണ്ടാക്കി കച്ചവടക്കാരൻ. ഗർവയിലാണ് സംഭവം. കാലുകൊണ്ട് മാവ് കുഴച്ച് ഗോൽഗപ്പ ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എക്‌സിലൂടെയാണ് ഇതുമായി ഈ വീഡിയോ പുറത്തുവന്നത്. മുറിയ്ക്കുള്ളിൽ കാലുകൊണ്ട് മാവ് കുഴച്ച് കാല് കൊണ്ട് തന്നെ പരത്തുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. രണ്ട് പേർ ചേർന്ന് മാവ് കുഴയ്ക്കുന്നതായി ദൃശ്യങ്ങൾ കാണാം. ശേഷം ഇത് പാകം ചെയ്യുകയായിരുന്നു. ഗോൽഗപ്പ കഴിക്കുന്നവർ സൂക്ഷിക്കണം എന്ന് കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പടുകയായിരുന്നു. കേസ് എടുത്ത പോലീസ് ഗോൽഗപ്പ കച്ചവടക്കാരെ അറസറ്റും ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ സതീഷ് കുമാർ ശ്രീവാസ്തവ, അരവിന്ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ മാവിൽ ഹാർപ്പിക്കും യൂറിയയും ചേർത്തതായി മൊഴി നൽകി.
Discussion about this post