തന്റെ ശരീരത്തില്‍ മൂന്ന് ജനനേന്ദ്രിയമുണ്ടെന്ന് അറിയാതെ ജീവിച്ച് ഒരാളുടെ കഥ വൈറലാകുന്നു. 78-ാം വയസ്സില്‍ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം യൂണിവേഴ്സിറ്റി ഓഫ് ബെര്‍മിംഗ്ഹാം മെഡിക്കല്‍ സ്‌കൂള്‍ ഓഫ് റിസര്‍ച്ചിലെ വിദഗ്ധര്‍ പഠനവിധേയമാക്കിയപ്പോഴാണ് ഈ രഹസ്യം പുറത്തുവരുന്നത്. എന്നാല്‍ ജീവനോടെയിരുന്ന കാലത്ത് തന്റെ ശരീരത്തില്‍ മൂന്ന് ജനനേന്ദ്രിയമുള്ള കാര്യത്തെപ്പറ്റി ഇദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശരീരത്തില്‍ പുറമെ നിന്ന് നോക്കുമ്പോള്‍ ഒരു ജനനേന്ദ്രിയം മാത്രമാണുള്ളത്. എന്നാല്‍ ശരീരത്തിന്റെ ആന്തരികഭാഗങ്ങള്‍ കൂടി പരിശോധിച്ചപ്പോഴാണ് രണ്ട് ജനനേന്ദ്രിയങ്ങള്‍ കൂടി കണ്ടെത്തിയത്. പ്രാഥമികമായുള്ള ജനനേന്ദ്രിയത്തിന് താഴെയായി അടിവയറിനുള്ളില്‍ ഓരോ ജനനേന്ദ്രിയത്തിനും വ്യക്തമായ വിധത്തില്‍ കോര്‍പ്പറ കാവര്‍നോസയും ഗ്ലാന്‍സ് പെനിനും ഉണ്ടായിരുന്നതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ വിദഗ്ധര്‍ പറഞ്ഞു.
തുടക്കത്തില്‍ രണ്ടാമത്തെ ജനനേന്ദ്രിയത്തില്‍ നിന്ന് മൂത്രനാളി രൂപപ്പെട്ടിരുന്നുവെങ്കിലും ഇത് പിന്നീട് പ്രാഥമിക ലിംഗത്തിലേക്ക് മാറുകയായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.
ശാസ്ത്രം ഈ അവസ്ഥയെ പോളിഫാലിയ എന്നാണ് വിളിക്കുന്നത്. വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ശാരീരികാവസ്ഥയാണിത്. 50 മുതല്‍ 60 ലക്ഷം ആളുകളില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണ് പോളിഫാലിയ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രൈഫാലിയ അഥവാ മൂന്ന് ലിംഗവുമായി ജനിക്കുന്ന ആളുകളുടെ എണ്ണവും വളരെ അപൂര്‍വ്വമാണെന്നും പഠനങ്ങള്‍ പറയുന്നു.
Discussion about this post