ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു.
ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് അനഘ മുറിയിലേക്ക് പോയി. പിന്നീട് കുറെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ സുഹൃത്തുക്കൾ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വാതിലിൽ മുട്ടി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ഇതോടെ പരിഭ്രാന്തരായ സുഹൃത്തുക്കൾ മറ്റുള്ളവരുടെ സഹായത്തോടെ വാതിൽ ബലമായി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം പൊലീസ് കുട്ടി താമസിച്ച മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും, മരണത്തിന് തൊട്ട് മുൻപ്
മൊബൈലിൽ പകർത്തിയ ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്ന പോലീസ് അറിയിച്ചു.
Discussion about this post