പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഗുരുതര അനാസ്ഥ കാണിച്ചതായി റിപ്പോർട്ട്.
കൂടുതൽ പേർക്ക് ദർശനം ലഭിക്കുന്നതിനായി ദർശന സമയം കൂട്ടിയിട്ടും ശബരിമല സന്നിധാനത്തെ തീർത്ഥാടക ദുരിതം തുടരുകയാണ് . എട്ട് മണിക്കൂറിലധികം കാത്തു നിന്നിട്ടും തീർത്ഥാടകർക്ക് ദർശനം ലഭിക്കുന്നില്ല . ഭക്തജന തിരക്ക് നിയന്ത്രിക്കാനും വേണ്ട കാര്യം ചെയ്തു കൊടുക്കാനും ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് സന്നിധാനത്ത് പ്രതിസന്ധിയാകുന്നത്. എട്ട് മണിക്കൂറായി കാത്തുനിൽക്കുകയാണെന്നും കുട്ടികളും പ്രായമുളളവരുമടക്കം ഭക്ഷണവും വെളളവും പോലും ഇല്ലാതെ നിൽക്കുന്നതെന്നും വിശ്വാസികൾ പ്രതികരിച്ചു
ഓൺലൈൻ ബുക്കിങിലൂടെ വരുന്ന ആളുകളുടെ എണ്ണം കൃത്യമായി അറിയാമായിരുന്നിട്ടും കൂടുതൽ പേരെത്തുമെന്നതിൽ വ്യക്തതയുണ്ടായിട്ടും മതിയായ രീതിയിൽ പൊലീസുകാരെ വിന്യസിച്ചിട്ടില്ല എന്നത് ഗുരുതരമായ കൃത്യ വിലോപമാണെന്നാണ് കരുതപ്പെടുന്നത്. ഇത് കൊണ്ട് തന്നെ മണിക്കൂറുകൾ കാത്ത് നിന്നിട്ടും ഭക്തർക്ക് ശബരിമലയിൽ ദർശനം ലഭിക്കുന്നില്ല. ഈ വിഷയത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷൽ ബ്രാഞ്ച് ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
Discussion about this post