കണ്ണൂർ: പൊതുമധ്യത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മാഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കണ്ണൂർ കളക്ടർ. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ പിണറായിയിൽ ഉള്ള വീട്ടിൽ ചെന്നാണ് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ കണ്ടത്. ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് കളക്ടർ മുഖ്യമന്ത്രിയെ കണ്ടത്. ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രിയും കളക്ടറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
കളക്ടർ അരുൺ കെ. വിജയൻ്റെ മൊഴി പൊലീസ് എടുക്കുമെന്നാണ് കരുതപ്പെടുന്നത് . ഇന്ന് അവധി ദിവസമായതിനാൽ കലക്ടറുടെ സമയ ലഭ്യതയ്ക്കനുസരിച്ച് മാത്രമേ മൊഴിയെടുക്കാൻ സാധ്യതയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം കലക്ടറെ മാറ്റി നിർത്തിയുള്ള അന്വേഷണം വേണമെന്നും കലക്ടറെ പ്രതി ചേർക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും കളക്ടറും തമ്മിലുള്ള കൂടിക്കാഴ്ച ശ്രദ്ദേയമാകുന്നത്. എന്നാൽ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ലഭ്യമല്ല.
Discussion about this post