ന്യൂഡൽഹി : വൃദ്ധ ദമ്പതികളുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും കവർന്നു. രണ്ട് കോടി രൂപ വില മതിക്കുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ദമ്പതികളെ തോക്കിൻ മുനയിൽ നിർത്തിയാണ് ആഭരണങ്ങളും പണവും കവർന്നത്. പ്രശാന്ത് വിഹാറിൽ താമസിക്കുന്ന ഷിബു സിംഗ് ഭാര്യ നിർമ്മല എന്നിവരുടെ വീട്ടിലാണ് കവർച്ച നടന്നത്.
വെള്ളിയാഴ്ചയാണ് സംഭവം. കൊറിയർ നൽകാൻ വന്നതാണ് എന്ന് പറഞ്ഞാണ് രണ്ട് യുവാക്കൾ വീട്ടിലേക്ക് കയറിയത്. ശേഷം തോക്ക് എടുത്ത് ഞങ്ങളുടെ സമീപത്തേക്ക് നീട്ടി ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു എന്ന് ഷിബു സിംഗ് പറഞ്ഞു. മോഷ്ടിക്കാനുള്ള ശ്രമം എതിർത്തപ്പോൾ അക്രമികൾ ഞങ്ങളെ ഉപദ്രവിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്ന് ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവശേഷം അടുത്ത താമസിക്കുന്ന മകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മകൻ പോലീസിൽ വിവരം അറിയിച്ചു. കേസിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് അറിയിച്ചു.
Discussion about this post