പല കാരണങ്ങള്‍ കൊണ്ടാണ് പലരും ജോലിയില്‍ നിന്ന് അവധിയെടുക്കുക. എന്നാല്‍ ഇതില്‍ കൂടുതലും ആരോഗ്യപ്രശ്നങ്ങളാണ്. ചില സ്ഥാപനങ്ങളില്‍ ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും ലീവ് ലഭിക്കുകയെന്നത് അത്ര എളുപ്പമായിരിക്കില്ല. അത്തരത്തിലുള്ള ഒരു അവധി അപേക്ഷയുമായി ബന്ധപ്പെട്ട സംഭവം വൈറലാകുകയാണ്.
പൈല്‍സ് ഉള്ളതിനാല്‍ അവധി ആവശ്യപ്പെട്ട് സന്ദേശമയച്ച ജീവനക്കാരനോട് തെളിവ് ചോദിച്ച മാനേജര്‍ക്ക് ലഭിച്ച മറുപടിയാണ് വൈറലാകുന്നത്. രോഗത്തിന്റെ തെളിവ് ആവശ്യപ്പെട്ട മാനേജര്‍ക്ക് സ്വന്തം നിതംബത്തിന്റെ ചിത്രം അയച്ചു കൊടുക്കുകയാണ് ജീവനക്കാരന്‍ ചെയ്തത്. റെഡ്ഡിറ്റിലൂടെ ജീവനക്കാരന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
‘എനിക്ക് ഹെമറോയ്ഡ് (മൂലക്കുരു) ഉള്ളതിനാല്‍ ജോലിക്ക് വരാന്‍ ബുദ്ധിമുട്ടുള്ളതായി മാനേജരെ വിളിച്ചു പറഞ്ഞു. അപ്പോള്‍ അദ്ദേഹം അതിന് തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഞാന്‍ ഹെമറോയ്ഡ് വ്യക്തമാകുന്ന തരത്തില്‍ എന്റെ നിതംബത്തിന്റെ ചിത്രം മാനേജര്‍ക്ക് അയച്ചുകൊടുത്തത്. ജീവനക്കാരന്‍ പറഞ്ഞു.
നിരവധി റെഡ്ഡിറ്റ് അംഗങ്ങളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചെത്തിയത്. തെളിവ് എന്നാല്‍ ഡോക്ടറുടെ കുറിപ്പ് എന്ന് മാനേജര്‍ വ്യക്തമായി പറയേണ്ടിയിരുന്നു എന്നാണ് ഒരാളുടെ പ്രതികരണം. തമാശയാണെങ്കില്‍ പോലും ഇതിന്റെ ഫലം ജീവനക്കാരന് ഗുണകരമായിരിക്കില്ല എന്നും ഇദ്ദേഹം പറയുന്നുണ്ട്.
ചിലര്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും പങ്കുവെച്ചു. ഒരിക്കല്‍ ഛര്‍ദിയായതിനാല്‍ അവധിയാണെന്ന് വിളിച്ചറിയിച്ചു. എന്നാല്‍ തന്നെ വിശ്വാസമില്ലാഞ്ഞ അദ്ദേഹം നിരന്തരം ഫോണ്‍വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ശുചിമുറിയിലെ ബാത്ത്ടബ്ബിലെ ഛര്‍ദിലിനു മുന്നില്‍ ഷര്‍ട്ട് ഇടാതെ നില്‍ക്കുന്ന ചിത്രം അദ്ദേഹത്തിന് അയച്ചുകൊടുത്തു. ഒരാള്‍ പറഞ്ഞു.
Discussion about this post