വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ച് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യ ശങ്കർ വിജയേന്ദ്ര സരസ്വതി. എൻ ഡി എ സഖ്യം എന്നാൽ, നരേന്ദ്ര ദാമോദർ ദാസ് സഖ്യം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ചും അതെങ്ങനെ പരിഹരിക്കണം എന്നതിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടെന്ന് പറഞ്ഞു.
അദ്ദേഹത്തിൻ്റെ സർക്കാർ ‘എൻഡിഎ’ നരേന്ദ്ര ദാമോദർ ദാസ് ക അനുശാസൻ (നരേന്ദ്ര ദാമോദർ ദാസിൻ്റെ ഭരണമാണ് ) ആണ്.” മോദിയെ ദൈവം അനുഗ്രഹിക്കട്ടെ”. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിയിൽ ആർജെ ശങ്കര നേത്രാലയത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്ത് ശങ്കരാചാര്യ പറഞ്ഞു.
ഒരു സാധാരണക്കാരൻ നേരിടുന്ന വെല്ലുവിളികൾ പ്രധാനമന്ത്രി മോദി മനസ്സിലാക്കുന്നു, അതിനാൽ അവ ഇല്ലാതാക്കാൻ അദ്ദേഹം പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് നരേന്ദ്ര മോദിയുടെ കീഴിലുള്ള എൻഡിഎ സർക്കാർ. ഉയരുന്ന പദവിയും ശോഭനമായ ഭാവിയും കൊണ്ട്, ഇന്ത്യ ആഗോള സമാധാനത്തിന് നിറപ്പകിട്ടേറും, ഇന്ത്യയുടെ അഭിവൃദ്ധി ആഗോള സമൃദ്ധിക്ക് സംഭാവന ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post