പലതരത്തിലുള്ള കള്ളിമുള്‍ച്ചെടികള്‍ ഇപ്പോള്‍ തരംഗമാവുകയാണ്. മട്ടുപാവില്‍ നിന്ന് സ്വീകരണമുറിയിലേക്ക് വരെ ഇവ ലോകമെമ്പാടും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒരു കാലത്ത് അവഗണിക്കപ്പെട്ടു കിടന്ന ഈ ചെടികള്‍ക്ക് നിലവില്‍ തീവിലയാണ് താനും. ഇപ്പോഴിതാ തന്റെ അധികാര പരിധിയിലുള്ള കെട്ടിടങ്ങളില്‍ ഇത്തരം ചെടികള്‍ നിരോധിച്ചിരിക്കുകയാണ് ഒരു മേയര്‍.
നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ ഡസല്‍ഡോര്‍ഫിന് സമീപമുള്ള പ്ലെറ്റന്‍ബര്‍ഗിലെ മേയറാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഒരു സ്‌കൂള്‍ കെട്ടിടത്തിലെ കള്ളിച്ചെടിയില്‍ നിന്ന് ഇദ്ദേഹത്തിന് മുറിവേല്‍ക്കുകയായിരുന്നു. ഇതുമൂലം മുനിസിപ്പല്‍ കെട്ടിടങ്ങളില്‍ ഇത്തരം ചെടികള്‍ വളര്‍ത്തുന്നത് അദ്ദേഹം നിരോധിച്ചിരിക്കുകയാണ്.
‘ഒരു മുതിര്‍ന്ന മനുഷ്യന്റെ കൈയ്ക്ക് ഇത്രയും പരിക്കേറ്റെങ്കില്‍ ഒരു ചെറിയ കുട്ടിയുടെ മുഖത്ത് ഗുരുതരമായ പരിക്കേല്‍ക്കാന്‍ ചാന്‍സ് വളരെ കൂടുതലാണെന്ന് മേയര്‍ പറയുന്നു,’
പ്രാദേശിക സംസ്ഥാന തൊഴിലാളികള്‍ക്ക് അയച്ച കത്തില്‍, പ്ലെറ്റന്‍ബര്‍ഗ് മേയര്‍ ഉള്‍റിച്ച് ഷൂള്‍ട്ടെ പറയുന്നതിങ്ങനെ ‘നിലവിലെ സാഹചര്യം കാരണം, എല്ലാ ഔദ്യോഗിക, സ്വകാര്യ കള്ളിച്ചെടികളും (കാക്ടേസി) ഉടനടി മുനിസിപ്പല്‍ കെട്ടിടങ്ങളില്‍ നിന്ന് നീക്കം ചെയ്യണം.’സ്‌കൂളുകളിലും നഴ്‌സറികളിലും മാത്രമല്ല എല്ലാ മുനിസിപ്പല്‍ സ്ഥലങ്ങളിലും കള്ളിച്ചെടി നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post