എറണാകുളം: മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സിനിമയിൽ വന്ന് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ എങ്കിലും ഇൻഡസ്ട്രിയിൽ തന്റേതായ മൂല്യം ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം, ബ്രോ ഡാഡി, ശേഷം മെെക്കിൽ ഫാത്തിമ, ഹൃദയം, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ എട്ടോളം മലയാള സിനിമകളിൽ കല്യാണി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലും സാന്നിദ്ധ്യം അറിയിക്കാൻ താരത്തിന് കഴിഞ്ഞു. അഞ്ചോളം തമിഴ് ചിത്രങ്ങളിൽ ഇതിനോടകം തന്നെ കല്യാണ് അഭിനയിച്ചു കഴിഞ്ഞു. സിനിമകൾക്ക് പുറമേ നിരവധി പരസ്യചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവം ആയ വ്യക്തി കൂടിയാണ് കല്യാണി. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുമുണ്ട്. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. അതുകൊണ്ട് തന്നെ കല്യാണിയുടെ വിശേഷങ്ങൾ അറിയാൻ ആളുകൾക്ക് പ്രത്യേക താത്പര്യം ആണ്. ഇപ്പോഴിതാ കല്യാണിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ട് ഇരിക്കുന്നത്.
സീരിയൽ സിനിമാ താരം ശ്രീറാമുമൊത്താണ് കല്യാണിയുടെ വിവാഹം. ശ്രീറാംകല്യാണിയ്ക്ക് മാല ചാർത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ശ്രീറാമാണ് ഈ വീഡിയോ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. വിവാഹ വേഷത്തിൽ ശ്രീറാമിന് മല അണിയിക്കുന്ന കല്യാണിയെ കണ്ടപ്പോൾ ആദ്യം ആരാധകർ ഒന്ന് ഞെട്ടി. കല്യാണിയ്‌ക്കൊപ്പം വിവാഹ വേദിയിൽ പിതാവ് പ്രിയദർശനോ മാതാവ് ലിസിയോ ഇല്ല.
കല്യാണിയുടെ വിവാഹം കഴിഞ്ഞുവോ എന്ന് അറിയാനുള്ള തിടുക്കത്തിൽ ആയി ആരാധർ. ഇതോടെ കല്യാണിയുടെ ഫേസ്ബുക്ക് പേജിലുൾപ്പെടെ ആരാധകർ എത്തി. എന്ത് സംഭവിച്ചുവെന്ന് അറിയാതെ ആരാധകർ അമ്പരിന്നിരിക്കുമ്പോഴാണ് ശ്രീറാം തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്.
ഒരു പരസ്യത്തിന്റെ വീഡിയോ ആണ് ഇതെന്നാണ് താരം പറയുന്നത്. യെസ് ഭാരത് കളക്ഷൻസിന്റെ പരസ്യത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് താൻ പങ്കുവച്ചത് എന്നും ശ്രീറാം വ്യക്തമാക്കുന്നു. അതേസമയം ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.
Discussion about this post