ന്യൂഡൽഹി: മനുഷ്യ ജീവിതത്തിലെ ഏറ്റവും പവിത്രമായ ശാരീരിക വശങ്ങളിൽ ഒന്നാണ് ലൈംഗികതയെന്ന് നടൻ അന്നു കപൂർ. ലൈംഗികത എന്നത് സ്റ്റാൻഡ് അപ്പ് കോമഡിയ്ക്കുള്ള വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അടുത്തിടെ അദ്ദേഹം അഭിനയിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മനുഷ്യരെ ആകർഷിക്കും. ഇത് വസ്തുതയാണ്. ലൈംഗികത എന്നത് വളരെ പവിത്രമായ കാര്യമാണ്. വളരെ ശ്രദ്ധയോടെയും മുൻകരുതൽ എടുത്തും വേണം ഇത് കൈകാര്യം ചെയ്യാൻ. ഇന്നത്തെ കുട്ടികൾക്ക് ഇത് ഇത്രത്തോളം മനസിലാകുമെന്ന് തനിക്ക് അറിയില്ല. എങ്കിലും ഒരു മുത്തച്ഛന്റെ ഉപദേശമായി ഇതിനെ കണ്ടാൽ മതി.
തനിക്ക് 70 വയസാകാൻ പോകുന്നു. ഈ പ്രായത്തിൽ ഇനി കൂടുതൽ എന്തുചെയ്യാനാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ ശാരീരിക വശങ്ങളിലൊന്നാണ് സെക്‌സ്. അല്ലാതെ സ്റ്റാൻഡ് അപ്പ കോമഡിയ്ക്കുള്ള വിഷയമല്ല. ഇതിനെ അങ്ങനെ കണക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.









Discussion about this post