ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ കൈവരിക്കാൻ പോകുന്ന വലിയ നേട്ടത്തെ കുറിച്ച് വെളിപ്പെടുത്തി എസ് ജയശങ്കർ. വെറും അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ ആകുമെന്ന ഗോൾഡ്മാൻ സാച്ച്സ് പ്രവചനം ആണ് എസ് ജയശങ്കർ തുറന്നു പറഞ്ഞത്. എൻ ഡി ടി വി വേൾഡ് സമ്മിറ്റ് 2024: ദി ഇന്ത്യ സെഞ്ച്വറിയിൽ സംസാരിക്കവേയാണ് ജയശങ്കർ തന്റെ പരാമർശം നടത്തിയത്.
ചില പ്രവചനങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ. പ്രേത്യേകിച്ചും പ്രവചനങ്ങൾ നടത്തി പരിചയമുള്ളവരുടെ കാര്യം പറയുകയാണെങ്കിൽ. ഗോൾഡ്മാൻ സാച്ച്സ് പഠനം പറയുന്നത് 2075-ഓടെ നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകുമെന്നാണ്. ആ സമയത്ത് നമ്മൾ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കും. എന്നാൽ അതിനും എത്രയോ മുമ്പേ, അതായത് 2030 ആകുമ്പോഴേക്കും നമ്മൾ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പതിറ്റാണ്ട് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്, ദശാബ്ദത്തിൻ്റെ അവസാനത്തോടെ മൂന്നാമത് ആകും .
അനുദിനം വളരുന്ന ഇന്ത്യയുടെ കഴിവും നൈപുണ്യവും വളരെ വലുതാണ്. രാജ്യത്തിൻ്റെ മാനവ വിഭവശേഷി വളരെ വലുതായതിനാൽ യൂറോപ്പും വടക്കേ അമേരിക്കയും പ്രതിഭകളുടെയും വൈദഗ്ധ്യങ്ങളുടെയും സുഗമമായ സഞ്ചാരം ഇന്ത്യയിൽ നിന്നാണ് ആഗ്രഹിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു.
Discussion about this post