കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘം പിടിയിൽ . ഡ്രീംസ് റെസിഡന്‍സി ഹോട്ടൽ കേന്ദ്രീകരിച്ചാണ് കൊല്ലം സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിച്ചു കൊണ്ടിരുന്നത്. പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എറണാകുളത്തെ ഡ്രീം റെസിഡന്‍സി ഹോട്ടൽ കേന്ദ്രമാക്കി അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇവരുടെ പിടിയിലാണെന്നുമുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഇതിനെ തുടർന്നാണ് റൂം നമ്പർ 102 ഉം 103 ഉം കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തുന്ന സംഘം പിടിയിലായത്.
ഇടപാടുകാരെ എത്തിക്കാൻ യൂബർ സംവിധാനമടക്കം ഇവർ ഒരുക്കിയിരുന്നു. ഗൂഗിൾ പേ വഴിയായിരുന്നു പണം കൈമാറിയിരുന്നത്. ഇത് തെളിവ് ശേഖരിക്കാൻ പൊലീസിന് എളുപ്പമാകുകയും ചെയ്തു.
Discussion about this post