അനന്തമായി നീണ്ടുകിടക്കുന്ന ഈ മഹാപ്രപഞ്ചത്തിൽ മനുഷ്യന്റെ അറിവിൽ ജീവനുള്ളതായി ഒരേയൊരു ഗ്രഹമേ ഉള്ളൂവല്ലോ അത് നമ്മുടെ ഭൂമിയാണ്. പച്ചപ്പും ഹരിതാഭയും ജലവും ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടാക്കുന്നു. ഓക്‌സിജന്റെ സമ്പന്നത കൂടിയാണ് ഭൂമിയെ ഭൂമിയാക്കുന്നത്. എല്ലാ ജീവികൾക്കും ജീവിക്കാൻ ഓക്‌സിജൻ കൂടിയേ തീരു. മനുഷ്യനടക്കമുള്ള കരയിലെ ജീവികൾ വായുവിൽ നിന്ന് ഓക്‌സിജൻ വേർതിരിച്ചെടുത്തും, ജലജീവികൾ ജലത്തിൽ അലിഞ്ഞ ഓക്‌സിജൻ വേർത്തിരിച്ചെടുത്തും ജീവിക്കുന്നു.
എങ്കിൽ ഒരു ചോദ്യം? മുട്ടയ്ക്ക് അകത്തെ ജീവികൾ എങ്ങനെയാണ് ഓക്‌സിജൻ എടുക്കുന്നത്. അമ്മയുടെ ഉദരത്തിലാണെങ്കിൽ പൊക്കിൾക്കൊടി വഴിയാണെന്ന് പറയാം. തടവറ പോലെ ചുറ്റപ്പെട്ട് കിടക്കുന്ന മുട്ടയ്ക്ക് അകത്തെ കുഞ്ഞുങ്ങൾക്ക് എങ്ങനെയാണ് ഓക്‌സിജൻ കിട്ടുന്നത്? ആ ഇട്ടാവട്ടത്തിൽ കിടന്ന് അവ ശ്വാസം കിട്ടാതെ ചത്ത് പോകാത്തത് എന്താണ് എന്നൊക്കെയാണ് സംശയമെങ്കിൽ ഉത്തരം വളരെ സിമ്പിളാണ്.
നഗ്നനേത്രങ്ങൾ കൊണ്ട് സാധിക്കാൻ കഴിയാത്ത അത്ര ചെറിയ സുഷിരങ്ങൾ മുട്ടത്തോടിൽ ഉണ്ട്. ഈ ദ്വാരങ്ങളിലൂടെയാണ് ഓക്‌സിജൻ എത്തുന്നത്. കോഴിമുട്ട തിളപ്പിക്കുമ്പോൾ ഈ ദ്വാരങ്ങളിലൂടെയാണ് മുട്ടത്തോട് പൊട്ടാതെ ഉൾഭാഗം ബോയിൽ ആകുന്നത്. കോഴിമുട്ട പുഴുങ്ങാനെടുക്കുമ്പോൾ ചെറുകുമിളകൾ മുട്ടയ്ക്ക് ചുറ്റും ഉണ്ടാവുന്നതിന്റെ കാരണം ഇത് തന്നെയാണ്.
Discussion about this post