ചണ്ഡീഗഡ്: ഭർത്താവിനെ ‘ഹിജ്‌റ'(ആണും പെണ്ണും കെട്ടവൻ) എന്ന് വിളിക്കുന്നത് വിവാഹമോചനം അനുവദിക്കാൻ പ്രാപ്തമായ ക്രൂരകൃത്യമാണെന്ന് വ്യക്തമാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഭർത്താവിന് അനുകൂലമായി കുടുംബകോടതി അനുവദിച്ച വിവാഹമോചനത്തിനെതിരെ ഒരു സ്ത്രീ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സുധീർ സിംഗ്, ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്.
ഭാര്യ മകനെ ഹിജ്റ എന്ന് വിളിക്കുമെന്ന് ഭർത്താവിൻ്റെ മാതാവ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹമോചനത്തിന് കോടതി അനുമതി നൽകിയത്. ഒരു അമ്മയോട് നിങ്ങൾ ഒരു ഹിജടയ്ക്കാണ് ജന്മം നൽകിയതെന്ന് പറയുന്നത് ക്രൂരതയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹമോചന ഹർജിയിൽ യുവതി അശ്ലീല വീഡിയോകൾക്കും മൊബൈൽ ഗെയിമുകൾക്കും അടിമയാണെന്ന് ആരോപിച്ചിരുന്നു. ലൈംഗിക ബന്ധം ചിത്രീകരിക്കുവാൻ അവൾ ഭർത്താവിനോട് ആവശ്യപ്പെടുമായിരുന്നു. കുറഞ്ഞത് 15 മിനിറ്റെങ്കിലും രാത്രിയിൽ മൂന്ന് തവണയെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് യുവതി പറയാറുണ്ടെന്ന് യുവാവ് പറഞ്ഞു.
“അവളോട് മത്സരിക്കാൻ ശാരീരികമായി യോഗ്യനല്ല” എന്നതിന് ഭർത്താവിനെ പരിഹസിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









Discussion about this post