മുംബൈ; ഇന്ത്യൻ സിനിമാലോകം അടക്കിവാണുകൊണ്ടിരുന്ന ബോളിവുഡ് താരരാജാക്കൻമാരുടെ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി റിപ്പോർട്ടുകൾ. ബോളിവുഡിനെ ഞെട്ടിച്ച് ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ആരാധകരുടെ സ്വന്തം കിംഗ് ഖാൻ ഷാരൂഖ് ഖാൻ.
തെന്നിന്ത്യയുടെ സ്വന്തം വിജയ് ആണ് ഒന്നാംസ്ഥാനത്ത്. രണ്ടമതായി പ്രഭാസാണ് ഉള്ളത്. സെപ്തംബറിലെ പട്ടികയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജൂൺ മാസത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നുവെങ്കിലും ഇടയ്ക്ക് വച്ച് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു.
തമിഴകത്തിന്റെ തല, അജിത്ത് നാലാം സ്ഥാനത്തുണ്ട്. റിലീസ് ചിത്രങ്ങലുമായി സജീവമല്ലെങ്കിലും വാർത്തകളിൽ തുടരെ തുടരെ വരുന്നതാണ് അജിത്തിന് ഗുണകരമായിരിക്കുന്നത്. അജിത്തിന് പിന്നാലെ ജൂനിയർ എൻടിആറാണ് അടുത്ത സ്ഥാനത്ത്. അല്ലു അർജുൻ ആറാമനായിം പിന്നീട് അക്ഷയ് കുമാറും രാംചരണും,സൽമാൻ ഖാനും യഥാക്രമം സ്ഥാനങ്ങളിൽ വരുന്നു.
Discussion about this post