ന്യൂഡൽഹി; ദീപാവലി ആഘോഷങ്ങൾക്കിടയിൽ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ സംഘർഷം. ദീപാവലി ആഘോഷത്തിനിടെ, ഒരു കൂട്ടം മുസ്ലീം വിദ്യാർത്ഥികൾ ക്യാമ്പസിൽ മറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ദിയകളും റാഗോളിയും ചവിട്ടിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
സംഭവത്തിന്റെ വീഡിയോ, ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. കാമ്പസിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി ‘അല്ലാഹു അക്ബർ’, ‘പലസ്തീൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ വിളിച്ചാണ് മുസ്ലീം വിദ്യാർത്ഥികൾ സംഘർഷമുണ്ടാക്കിയത്.
സംഘർഷത്തെ തുടർന്ന് ക്രമസമാധാനപാലനത്തിനായി കാമ്പസിന് പുറത്ത് പോലീസിനെ വിന്യസിച്ചു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി.
Discussion about this post