ന്യൂഡൽഹി: റഷ്യ യുക്രൈൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളെയും കേൾക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. ഇത് ജർമ്മനി എപ്പോഴും പറഞ്ഞിരുന്നവെന്നും അക്കർമാൻ വ്യക്തമാക്കി. അതെ സമയം ഇന്ത്യ എന്താണ് ആ സാഹചര്യത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ജർമ്മനിക്ക് അറിയില്ലെന്നും, എന്നാൽ ഇന്ത്യ എന്ത് തീരുമാനിച്ചാലും ജർമ്മനി അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി സ്വവസതിയിൽ മാദ്ധ്യമങ്ങളോട് സംവദിക്കുകയായിരുന്നു അംബാസഡർ അക്കർമാൻ.
രണ്ട് വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിന് പരിഹാരം തേടുന്നതിൽ ഇന്ത്യയുടെ സാധ്യതയുള്ള പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അക്കർമാൻ പറഞ്ഞു, “പ്രധാനമന്ത്രി കസാനിൽ നിന്നാണ് മടങ്ങിവരുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം… ബ്രിക്‌സ് ഉച്ചകോടിയിൽ ഇത് അദ്ദേഹത്തിന്റെ അജണ്ടയിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയുടെ വാക്കുകൾക്ക് വേണ്ടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജർമ്മൻ ചാൻസലർ.
ഒക്‌ടോബർ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൻസലർ ഷോൾസും ചേർന്ന് ഏഴാമത് ഇൻ്റർ ഗവൺമെൻ്റ് കൺസൾട്ടേഷനുകൾക്ക് നേതൃത്വം നൽകും.
ഇരുഭാഗത്തുമുള്ള മന്ത്രിമാർ അവരുടെ ഉത്തരവാദിത്ത മേഖലകളിൽ ചർച്ചകൾ നടത്തുകയും അവരുടെ ചർച്ചകളുടെ ഫലം പ്രധാനമന്ത്രിക്കും ചാൻസലർക്കും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരു സമ്പൂർണ സർക്കാർ ചട്ടക്കൂടാണ് IGC.
Discussion about this post