ന്യൂഡൽഹി : ഇനി ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്തു കഴിക്കുന്നതിന് ചിലവേറും. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നിരക്ക് വർദ്ധനയാണ് ഇതിന് കാരണമാകുന്നത്. പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിക്കാനാണ് ഡെലിവറി കമ്പനികൾ തീരുമാനിച്ചിട്ടുള്ളത്.
ഉത്സവ സീസൺ ആയതിനാൽ തിരക്ക് കൂടുതലാകും എന്ന് കണക്കിലാക്കിയാണ് പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിക്കാൻ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താൻ ആകും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിൽ അഞ്ചു മുതൽ ഏഴ് രൂപ വരെ ഉണ്ടായിരുന്ന പ്ലാറ്റ്ഫോം ഫീ പത്തു രൂപയാക്കി ഉയർത്താനാണ് തീരുമാനം.
കഴിഞ്ഞവർഷത്തെ ഉത്സവ സീസണിലും ഇത്തരത്തിൽ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഈ തുക കുറച്ചിരുന്നു. വർദ്ധിപ്പിച്ചിരിക്കുന്നത് വെറും മൂന്നു രൂപ ആണെങ്കിലും ഇതിലൂടെ ഒരു വർഷം 195 കോടി രൂപയുടെ അധിക വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. റസ്റ്റോറന്റ് ഫീ, ചരക്ക് സേവന നികുതി, ഡെലിവറി ഫീ എന്നിവയ്ക്ക് പുറമെയാണ് ഓൺലൈൻ ഫുഡ് ഡെലിവറി ദാതാക്കൾ പ്ലാറ്റ്ഫോം ഫീയും ഈടാക്കുന്നത്.









Discussion about this post