ചെന്നൈ: ചെന്നൈ പ്രായമായവര്‍ക്ക് യാത്ര സൗജന്യം. തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജയലളിതയുടെ 68-ാം ജന്മദിനമായ ഫെബ്രുവരി 24 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
ചെന്നൈ മെട്രോപൊളിറ്റന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ബസുകളിലാകും പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ഒരു മാസത്തില്‍ 10 യാത്രയാണ് 60 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യമായി ലഭിക്കുന്നത്. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ ലഭിക്കും. പദ്ധതിയുടെ പ്രഖ്യാപനത്തോടെ എഐഎഡിഎംകെ സര്‍ക്കാര്‍ നല്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി ജയലളിത നിയമസഭയില്‍ അവകാശപ്പെട്ടു.
മൂന്നു മാസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജയലളിതയുടെ പദ്ധതി പ്രഖ്യാപനം.
Discussion about this post