ന്യൂഡൽഹി:കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനാണ് ഇന്ന് മുഴുവൻ ലോക രാജ്യങ്ങളും വലിയ പ്രാധാന്യം നൽകുന്നത്. സോളാർ പവർപ്ലാന്റുകളും ഫോസിൽ ഇതര ഇന്ധനങ്ങളുമായി ഈ ഉദ്യമത്തിൽ നമ്മുടെ രാജ്യവും മുൻപന്തിയിലുണ്ട്. അത്തരത്തിലൊരു ടെക്നോളജി ആണ് ഹൈഡ്രജൻ ട്രെയിനുകൾ. എന്നാൽ ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി കൊണ്ട്, ഭൂമിയിൽ വളരെ സുലഭമായി ലഭിക്കുന്ന ഹൈഡ്രജൻ കൊണ്ട് പ്രവർത്തിക്കുന്ന ഈ സാങ്കേതിക വിദ്യ ലോകത്ത് ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണുള്ളത്. ലോകത്തെ അത്തരത്തിലുള്ള അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് ഭാരതം.
പുതിയ ട്രെയിനുകൾ സജീവമാകുന്നതിനിടെ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ ട്രയൽ ഡിസംബറിലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് എന്ന പദ്ധതിക്ക് കീഴിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.
ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ്. ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഹൈഡ്രജൻ പവർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
Discussion about this post