മുംബൈ: ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയിൽ. ജംഷദ്പൂർ സ്വദേശിയായ ഷെയ്ഖ് ഹുസൈൻ ഷെയ്ഖ് മൗസിൻ (24) ആണ് അറസ്റ്റിലായത്. ജംഷദ്പൂരിൽ പച്ചക്കറി വിൽക്കുന്നയാളാണ് പ്രതി.
അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്നായിരുന്നു മുംബൈ ട്രാഫിക് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. പണം നൽകിയാൽ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്നും ജീവൻ രക്ഷിക്കാമെന്നുമായിരുന്നു സന്ദേശം. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ് ആപ്പ് നമ്പറിലായിരുന്നു സന്ദേശമെത്തിയത്. എന്നാൽ, സന്ദേശം അബദ്ധത്തിൽ അയച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അതേനമ്പറിൽ തന്നെ ക്ഷമാപണ സന്ദേശമെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഈ സന്ദേശം നിസാരമായി കാണരുത്. സൽമാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ 5 കോി രൂപ നൽകണം. പണം നൽകാൻ തയ്യാറായില്ലെങ്കിൽ ബാബാ സിദ്ദിഖിനേക്കാൾ മോശം ഗതിയായിരിക്കും വരിക എന്നായിരുന്നു സന്ദേശം.
Discussion about this post