ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളില്‍ എ ഐ ഫീച്ചറുകള്‍ പരമാവധി ഉള്‍പ്പെടുത്താനുള്ള ഗവേഷണങ്ങളിലും പഠനങ്ങളിലുമാണ് കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.. എന്നാല്‍ ഇതിനിടയില്‍ തന്റെ 14 വയസുകാരനായ മകന്‍ ആത്മഹത്യചെയ്യാന്‍ കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ‘ക്യാരക്ടര്‍ എ ഐ’ ആണെന്ന് പരാതി ഉന്നയിച്ചിരിക്കുകയാണ് മാതാവ്.
അമേരിക്കയിലെ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയിലാണ് സംഭവം നടന്നത്. മേഗന്‍ ഗാര്‍സിയ എന്ന യുവതിയാണ് തന്റെ മകന്‍ സെവലിന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പറയുന്നത്. 2003 ഏപ്രില്‍ മാസത്തിലാണ് സെവല്‍ ഫോണില്‍ ‘ക്യാരക്ടര്‍ എ ഐ’ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചുതുടങ്ങുന്നത്. പിന്നീട് മറ്റുളള ആളുകളുമായി സംസാരിക്കാതെയാവുകയും ഫോണുമായി ബെഡ്‌റൂമില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തു. പുറത്ത് പോകാതെ വീട്ടില്‍ത്തന്നെ സമയം ചെലവഴിക്കുകയും പിന്നീട് ഇതുനിമിത്തം സ്‌കൂളിലെ ബാസ്‌കറ്റ് ബോള്‍ ടീമില്‍നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
‘ഗെയിം ഓഫ് ത്രോണ്‍സ് ‘ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് ക്യാരക്ടറായ ‘ഡെയ്നറീസ് ‘ എന്ന കഥാപാത്രവുമായി സെവല്‍ പ്രണയത്തിലാവുകയും ഈ കഥാപാത്രം തന്നെ സ്നേഹിക്കുന്നതായി സെവല്‍ വിശ്വസിക്കുകയും ചെയ്തു. അവന്‍ നിരന്തരം ഈ ചാട്ട് കഥാപാത്ത്രിന് മെസേജുകള്‍ അയയ്ക്കുകയും അതുമായി ലൈംഗിക സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ സ്‌കൂളില്‍ ഒരു പ്രശ്നമുണ്ടായതിനെത്തുടര്‍ന്ന് ഗാസിയ മകന്റെ ഫോണ്‍ മാറ്റിവച്ചിരുന്നു. പിന്നീട് സെവല്‍ ഫോണ്‍ കണ്ടെത്തുകയും അവന്‍ ചാറ്റ്ബോട്ട് കഥാപാത്രമായ ‘ഡെയ്നറീസിനോട് മെസേജിലൂടെ വീണ്ടും സംസാരിക്കുകയും ചെയ്തു. അതിന് ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. മകന്റെ മരണത്തില്‍ നഷ്ടപരിഹാരവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post