ഇനി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഈ കാര്യം മറക്കരുത് ; പുതിയ പദ്ധതിയുമായി സ്വിഗ്ഗി

Published by
Brave India Desk

ന്യൂഡൽഹി : ഭക്ഷണത്തിൻറെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുമായി ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി. സ്വിഗ്ഗി ഡീൽ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 650 ഇന്ത്യൻ നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്വിഗ്ഗി സീൽ ഒരുക്കുന്നത്.

സ്വിഗ്ഗി സീൽ നിലവിൽ പൂനെയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരികയാണ്. അധികം വൈകാതെ രാജ്യത്തെ 650-ലധികം നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും എന്നാണ് വിവരം.

ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, റെസ്റ്റോറൻറിൻറെ പേരിന് മുകളിൽ നീല ‘സ്വിഗ്ഗി സീൽ’ കാണാം. ശുചിത്വം, പാചകം, പാക്കേജിംഗ് ഗുണനിലവാരം എന്നിവ നോക്കിയാണ് സീൽ നൽക്കുക. ഇതിലൂടെ ഗുണമേന്മയുള്ള ഭക്ഷണം ഉപഭോക്താക്കൾക്ക് എത്തിക്കും.

അതേസമയം റസ്റ്റോറൻറിനെക്കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചാൽ, സ്വിഗ്ഗി അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും. എന്തെങ്കിലും ഭക്ഷണത്തിന്റെ കോളിറ്റിയിൽ എന്തെങ്കിലും കണ്ടെത്തിയാൽ ബാഡ്ജ് നീക്കുകയും ചെയ്യും. കൂടാതെ, റെസ്റ്റോറൻറുകൾക്ക് പരിശീലനം നൽകുന്നതിന് വെബിനാറുകൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യൽ, മലിനീകരണം തടയൽ, മെച്ചപ്പെട്ട പാചക രീതികൾ തുടങ്ങിയ അവശ്യ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും പരിശീലനം. എഫ്എസ്എസ്എഐ അംഗീകൃത ഏജൻസികളായ യൂറോഫിൻസ്, ഇക്വിനോക്‌സ് എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഡിസ്‌കൗണ്ട് നിരക്കിൽ ശുചിത്വ ഓഡിറ്റുകൾ നടത്താനും സ്വിഗ്ഗി സീൽ സഹായിക്കും.

 

Share
Leave a Comment

Recent News